ന്യൂദല്‍ഹി: സ്ത്രീകളുടെ സുരക്ഷ ശക്തമാക്കണമെന്ന് ചൂണ്ടിക്കാട്ടുന്ന സംഭവം വീണ്ടും രാജ്യ തലസ്ഥാനത്ത് അരങ്ങേറി. 17 വയസുകാരിയായ പെണ്‍കുട്ടി വെടിയേറ്റ് മരിച്ചതാണ് ദല്‍ഹിയില്‍ അരങ്ങേറിയ പുതിയ സംഭവം.
സുഹൃത്തായ യുവാവിന്റെ കൈവശമുള്ള തോക്കില്‍ നിന്ന് വെടിയേറ്റാണ് പെണ്‍കുട്ടി മരിച്ചത്. ദല്‍ഹി നജഫ്ഗഢിലുണ്ടായ സംഭവത്തിന് ശേഷം യുവാവ് അവിടെ നിന്ന് ഓടി രക്ഷപ്പെട്ടു.
ദാരുണമായ സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവ സ്ഥലത്ത് നിന്ന് പോലീസ് തോക്ക് കണ്ടെടുത്തിട്ടുണ്ട്. അതേസമയം പെണ്‍കുട്ടി വെടിയേറ്റ് മരിച്ചതിന് പിന്നിലെ കാരണം വ്യക്തമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: