ചാലക്കുടി: ചാലക്കുടിയില്‍ കെഎസ്ആര്‍ടിസി ബസും സ്കൂള്‍ വാനും കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു. മാള വിജയഗിരി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി ധനുഷ് കൃഷ്ണയാണ് മരിച്ചത്. 15 ഓളം വിദ്യാര്‍ത്ഥികള്‍ക്ക് പരുക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചാലക്കുടി ചേനത്തുനാട് കുളങ്ങര കൃഷ്ണകുമാറിന്റെ മകനാണ് മരിച്ച ധനുഷ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: