ന്യൂദല്‍ഹി: നോട്ട് അസാധുവാക്കിയതിന് പിന്നാലെ ഉദ്യോഗസ്ഥര്‍ക്ക് ശമ്പളം ചെക്കായോ ഇലക്ട്രോണിക്ക് സംവിധാനം വഴിയോ നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നു.
ഇതു സംബന്ധിച്ച വിഷയത്തില്‍ ഓര്‍ഡിനന്‍സ് കൊണ്ടു വരുന്നതിന് ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമാകുമെന്നാണ് റിപ്പോര്‍ട്ട്. ബിസിനസ് സ്ഥാപനങ്ങള്‍, വ്യവസായ സംരഭങ്ങള്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കാണ് ശബളം ചെക്കായോ ഇലക്ട്രോണിക്ക് സംവിധാനം വഴിയോ നല്കാന് ഉദ്ദേശിക്കുന്നത്.
ഈ മാസം 15നാണ് ലോക്സഭയില്‍ ഇതു സംബന്ധിച്ച ബില്ല് സമര്‍പ്പിച്ചത്. അടുത് വര്‍ഷം നടക്കാനിരിക്കുന്ന ബജറ്റില്‍ ബില്ല് പാസാക്കിയേക്കും. ബജറ്റിന് രണ്ട് മാസമുണ്ടെന്നിരിക്കെ ഓര്‍ഡിനന്‍സിലൂടെ ബില്ല് പാസാക്കാനുള്ള തയ്യാറെടുപ്പിലാണ് കേന്ദ്ര സര്‍ക്കാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: