ഓണ്‍ലൈന്‍ തട്ടിപ്പ് :ഗായകന്‍ ഉണ്ണികൃഷ്ണന് നഷ്ടമായത് ഒരു ലക്ഷം

Wednesday 21 December 2016 12:33 pm IST

ചെന്നൈ: പ്രശസ്ത  പിന്നണിഗായകന്‍ ഉണ്ണികൃഷ്ണന് ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ പണം നഷ്ടമായതായി പരാതി. ഒരുലക്ഷത്തി അറുപതിനായിരം രൂപയാണ് നഷ്ടമായത്. ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ചോര്‍ത്തിയായിരുന്നു തട്ടിപ്പ്. നവംബര്‍ 30 നാണ് ഉണ്ണികൃഷ്ണന്റെ അക്കൗണ്ടില്‍ നിന്ന് ഒരു ലക്ഷം രൂപ നഷ്ടപ്പെട്ടത്. യുഎസ് ഡോളറുകളായാണ് അക്കൗണ്ടില്‍ നിന്ന് പണം നഷ്ടമായത്. വിദേശപര്യടനം കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് പണം നഷ്ടപ്പെട്ട വിവരം ഉണ്ണികൃഷ്ണന്‍ അറിഞ്ഞത്. തന്റെ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ഉപയോഗിച്ചാണ് പണം തട്ടിയിരിക്കുന്നതെന്ന് ഉണ്ണികൃഷ്ണന്‍ ചെന്നൈ സിറ്റി പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. വിദേശയാത്രയുടെ തിരക്കിലായതിനാലാണ് വിവരം അറിയാന്‍ വൈകിയതെന്നും ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കി. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.