80 കോടി നിക്ഷേപം; നോട്ട് അസാധുവാക്കിയ സമയത്ത് സ്വീകരിച്ചത്

Wednesday 21 December 2016 6:48 pm IST

തിരുവനന്തപുരം: ഇന്‍ഡസ് ബാങ്കില്‍ 80 കോടിരൂപ നിക്ഷേപിച്ചത് നോട്ട് അസാധുവാക്കിയ സമയത്ത് ജില്ലാ സഹകരണബാങ്കില്‍ എത്തിയ തുകയെന്ന് ബാങ്ക് ജനറല്‍ മാനേജര്‍. നവംബര്‍ 8 മുതല്‍ 14 വരെയുള്ള തീയതികളില്‍ ബാങ്ക് സ്വരൂപിച്ച നോട്ടാണ് നിക്ഷേപിച്ചത്. ഇതിനുള്ള അനുവാദം റിസര്‍വ്വ് ബാങ്ക് കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു. 14 ന് ശേഷം പഴയനോട്ട് സ്വീകരിച്ചിട്ടില്ല. വിവിധ ദേശസാല്‍കൃത ബാങ്കുകളിലും ഷെഡ്യൂള്‍ഡ് ബാങ്കുകളിലും ബാങ്കിന് അക്കൗണ്ട് നിലനില്‍ക്കുന്നു. ഇത്തരത്തില്‍ 8 മുതല്‍ 14 വരെ സ്വരൂപിച്ച നോട്ടുകള്‍ വിവിധ ബാങ്കുകളിലായി നിക്ഷേപിക്കുകയായിരുന്നു. 80 കോടി ഒരുമിച്ച് ഇന്‍ഡസ് ബാങ്കില്‍ നിക്ഷേപിച്ചത് സംബന്ധിച്ച് ആദായനികുതി വകുപ്പിന് പരാതി ലഭിച്ചിട്ടുണ്ട്. ഇതേത്തുടര്‍ന്ന് ജില്ലാ സഹകരണ ബാങ്കിലെ ഇടപാടുകാരുടെ വിവരങ്ങള്‍ ശേഖരിക്കാനുള്ള നീക്കത്തിലാണ് ആദായനികുതി വകുപ്പ്. ഇതിനകം തിരുവനന്തപുരം ജില്ലാസഹകരണ ബാങ്കിലെ ചില ബ്രാഞ്ചുകളില്‍ ആദായനികുതിവകുപ്പ് പരിശോധന നടത്തിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.