തിരുവനന്തപുരം: കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാല 2017 ഫെബ്രുവരി 1 മുതലാരംഭിക്കുന്ന തേര്‍ഡ് പ്രൊഫഷണല്‍ എംബിബിഎസ് ഡിഗ്രി പാര്‍ട്ട് 1 റഗുലര്‍/സപ്ലിമെന്ററി പരീക്ഷയ്ക്കും ഫസ്റ്റ് പ്രൊഫഷണല്‍ എംബിബിഎസ് ഡിഗ്രി സപ്ലിമെന്ററി പരീക്ഷയ്ക്കും ഓണ്‍ലൈന്‍ രജിസ്ട്രേഷന് ജനുവരി 3മുതല്‍ 12 വരെയുള്ള തീയതികളില്‍ നടത്താം. പേപ്പറൊന്നിന് 100 രൂപ ഫൈനോടെ 2017 ജനുവരി 17 വരെയും 300 രൂപ സൂപ്പര്‍ ഫൈനോടുകൂടി 19 വരെയും ഓണ്‍ലൈന്‍ രജിസ്ട്രേഷന് അവസരമുണ്ട്.
ബിഡിഎസ് പരീക്ഷാ റാങ്ക് ജേതാക്കള്‍
തിരുവനന്തപുരം: സര്‍വകലാശാല 2016 ഫെബ്രുവരിയില്‍ നടത്തിയ ബിഡിഎസ് (2011 ബാച്ച്) പരീക്ഷയില്‍ ഒന്നാംറാങ്ക് 4550ല്‍ 3412 മാര്‍ക്കോടെ വര്‍ക്കല ശ്രീ ശങ്കര ഡെന്റല്‍ കോളേജിലെ കീര്‍ത്തന പി.പി നേടി. രണ്ടാം റാങ്ക് 3370 മാര്‍ക്കുനേടി മൂവാറ്റുപുഴ അന്നൂര്‍ ഡെന്റല്‍ കോളേജിലെ അമൃത ഗോപിയും മൂന്നാം റാങ്ക് 3294 മാര്‍ക്കോടെ തൃശൂര്‍ പിഎസ്എം കോളേജ് ഓഫ് ഡെന്റല്‍ സയന്‍സ് ആന്റ് റിസര്‍ച്ചിലെ ഐഷ സിത്താര സിയും നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: