ചൊവ്വ ശിവക്ഷേത്രത്തില്‍ കോടിയര്‍ച്ചനക്ക് തുടക്കമായി : വന്‍ ഭക്തജനത്തിരക്ക്

Wednesday 21 December 2016 7:33 pm IST

കണ്ണൂര്‍: ചൊവ്വ ശിവക്ഷേത്രത്തില്‍ നടക്കുന്ന കോടിയര്‍ച്ചനക്ക് ആദ്യ ദിവസം തന്നെ വന്‍ ഭക്തജനത്തിരക്ക്. ക്ഷേത്രം തന്ത്രി തെക്കിനിയേടത്ത് തരണനെല്ലൂര്‍ പത്മനാഭനുണ്ണി നമ്പൂതിരിപ്പാടിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ നാല്‍പ്പത്തിയഞ്ചോളം താന്ത്രിക-വൈദിക ആചാര്യന്‍മാര്‍ പങ്കെടുക്കുന്ന ശിവമഹായജ്ഞം ഇന്നലെ രാവിലെ മുതലാണ് തുടങ്ങിയത്. മലബാറിലെ പ്രസിദ്ധമായ ക്ഷേത്രങ്ങളിലൊന്നായ ചൊവ്വ ശിവക്ഷേത്രത്തില്‍ നടക്കുന്ന കോടിയര്‍ച്ചന ജനുവരി 15ന് സമാപിക്കും. എല്ലാ ദിവസവും രാവിലെ 6 മണി മുതല്‍ 12 വരെയും, വൈകുന്നേരും 4 മുതല്‍ 8 വരെയും നാമാര്‍ച്ചന ഉണ്ടായിരിക്കും. രാവിലെ 7.30ന് അഷ്ടദ്രവ്യ ഗണപതിഹോമം. രാവിലെ 8നും വൈകുന്നേരം 5നും വിശേഷാല്‍ പൂജകള്‍. രാത്രി 6.30ന് ദീപാരാധന, 7.30 ഏകാദശ ദ്രവ്യ കലശാഭിഷേകം എന്നിവയാണ് പ്രധാന ചടങ്ങുകള്‍. ഇതുകൂടാതെ, 21, 24, 25, ജനുവരി 4, 8, 12 തിയ്യതികളില്‍ വൈകുന്നേരം 7 മണിക്ക് നൃത്തനൃത്ത്യങ്ങള്‍, 22, 25, 29, ജനുവരി 1, 8 തിയ്യതികളില്‍ രാവിലെ 8മണിക്ക് മഹാ മൃത്യുഞ്ജയ ഹോമം, 25, 29, 31, ജനുവരി 9, 12, 14, 13 ഉച്ചക്ക് 12.30ന് ഭജന, 22ന് വൈകുന്നേരം 7മണിക്ക് കരോക്കെ ഗാനമേള, 24നും ജനുവരി 7നും വൈകുന്നേരം 5ന് ശനിദോഷ നിവാരണ പൂജ, 6.30ന് വയലിന്‍ കച്ചേരി, 26, ജനുവരി 2 തിയ്യതികളില്‍ വൈകുന്നേരം 6 മണിക്ക് ഉമാമഹേശ്വര പൂജ, 26, 27, 28 തിയ്യതികളില്‍ വൈകുന്നേരം 7 മണിക്ക് സംഗീതോത്സവം, 27ന് വൈകുന്നേരം 6ന് നവഗ്രഹ പൂജ, 28ന് വൈകുന്നേരം 5 മണിക്ക് വിദ്യാഗോപാലന മന്ത്രാര്‍ച്ചന, 29ന് രാവിലെ 8.30ന് സന്താനഗോപാല മന്ത്രാര്‍ച്ചനയും ഹോമവും, 30ന് വൈകുന്നേരം 7ന് അമ്മമാരുടെ നാട്യ സമര്‍പ്പണം, 31ന് വൈകുന്നേരം 5 മണിക്ക് ശനിദോഷ നിവാരണ പൂജ, 7ന് ശാസ്ത്രീയ സംഗീതം, ജനുവരി 1ന് വൈകുന്നേരം 4 മണിക്ക് രാഹുദോഷ നിവാരണ പൂജ, രാത്രി 8ന് ഭക്തിഗാന സുധയും നൃത്ത നൃത്യങ്ങളും, 2, 3 തിയ്യതികളില്‍ വൈകുന്നേരം 6,30ന് പ്രഭാഷണം, 4ന് രാത്രി 7ന് സംഗീത കച്ചേരി, തുടര്‍ന്ന് നൃത്ത നൃത്യങ്ങള്‍, 5ന് വൈകുന്നേരം 6.30ന് ഭക്തിഗാനാര്‍ച്ചന, 6ന് വൈകുന്നേരം 6.30ന് ഭരതനാട്യം, ശാസ്ത്രീയ നൃത്തം, തുടര്‍ന്ന് പ്രഭാഷണവും ധ്യാനവും, 7ന് വൈകുന്നേരം 6.30ന് ചിദാനന്ദപുരി സ്വാമിജിയുടെ പ്രഭാഷണം, 8ന് വൈകുന്നേരം 4 മണിക്ക് ഗോപൂജ, വൈകുന്നേരം 6ന് രാഹുദോഷ നിവാരണ പൂജ, തുടര്‍ന്ന് സംഗീതാര്‍ച്ചന, 9ന് വൈകുന്നേരം 5 മുതല്‍ ഉമാമഹേശ്വര പൂജ, അക്ഷരശ്ലോകം, ഭരതനാട്യം, ശാസ്ത്രീയ സംഗീതം, വീണക്കച്ചേരി, 10ന് വൈകുന്നേരം 4 മണിക്ക് വില്വാര്‍പ്പണ പൂജ, പ്രദോഷ പൂജ, തുടര്‍ന്ന് സംഗീതാരാധന, നൃത്തനൃത്ത്യങ്ങള്‍, 11ന് വൈകുന്നേരം 6ന് തിരുവാതിരക്കളി, 12ന് വൈകുന്നേരം 7 മുതല്‍ സംഗീതാര്‍ച്ചന, കീര്‍ത്തനം, 13ന് ഭജനയും തിരുവാതിരക്കളിയും, 14ന് വൈകുന്നേരം സര്‍പ്പബലി, 15ന് വൈകുന്നേരം 6ന് കോടിയര്‍ച്ചന യജ്ഞദീപ സമര്‍പ്പണം എന്നിവ നടക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.