കണ്ണൂര്‍: നാലുദിവസമായി കണ്ണൂരില്‍ നടന്നു വരുന്ന ആള് കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന് സംസ്ഥാന സമ്മേളനം ഇന്നലെ സമാപിച്ചു. ദിനേശ് ഓഡിറ്റോറിയത്തില്‍ നടന്നു വന്ന സമ്മേളനത്തിന്റെ സമാപന ദിവസമായ ഇന്നലെ നടന്ന പ്രതിനിധി സമ്മേളനം പി.കെ.ശ്രീമതി എംപി ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡണ്ട് പി.പി.ബാലന് അധ്യക്ഷത വഹിച്ചു. എന്‍.ഹരിലാല്‍, ട്രിബോസ് ബെന്‍ യേശുദാസ്, പി.എസ്.ദേവദാസ്, പ്രജിത്ത് കണ്ണന്, വിജയപ്രകാശ്പിളള, ജോതിഷ്കുമാര്‍ എന്നിവര്‍ സംസാരിച്ചു. അസോസിയേഷന്റെ പുതിയ ഭാരവാഹികളെ സമ്മേളനത്തില്‍ വെച്ച് തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: