ആലപ്പുഴ: ബിജെപി ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 23ന് രാവിലെ 10.30ന് ആലപ്പുഴ റോയല്‍ പാര്‍ക്ക് ആഡിറ്റോറിയത്തില്‍ ക്രിസ്തുമസ് ആഘോഷവും സ്നേഹവിരുന്നും സംഘടിപ്പിക്കും. ബിജെപി ജില്ലാ പ്രസിഡന്റ് കെ. സോമന് അദ്ധ്യക്ഷത വഹിക്കും. എംഎല്‍എ ഒ. രാജഗോപാല്‍ ഉദ്ഘാടനം ചെയ്യും. വിവിധ പുരോഹിത ശ്രേഷ്ഠന്മാരും സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തകരും സ്നേഹവിരുന്നില്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: