ആലപ്പുഴ: ജില്ലാ അഗ്രി ഹോര്‍ട്ടികള്‍ച്ചറല്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ കാര്‍ഷിക വ്യാവസായിക പ്രദര്‍ശനം 23 മുതല്‍ 28 വരെ എസ്ഡിവി സ്കൂള്‍ ഗ്രൗണ്ടില്‍ നടക്കും. വൈകിട്ട് നാലിന് മന്ത്രി ജി. സുധാകരന് ഉദ്ഘാടനം ചെയ്യും. സെമിനാറുകള്‍, കാര്‍ഷിക പ്രദര്‍ശനം, പുഷ്പപ്രദര്‍ശനം തുടങ്ങിയവ ഇതോടനുബന്ധിച്ച് നടക്കും. 24ന് പഞ്ചഗവ്യ ചികിത്സ, 25ന് വിദ്യാര്‍ത്ഥികളും ആരോഗ്യ സംരക്ഷണവും, 26ന് സമ്പൂര്‍ണ്ണ ജൈവ കൃഷി സാദ്ധ്യതകളും വെല്ലുവിളികളും, 27ന് ഡിജിറ്റല്‍ ഇന്ത്യാ ഡിജിറ്റല്‍ പേമെന്റ് എന്നീ വിഷയങ്ങളില്‍ സംവാദസദസ്സുകള്‍ നടക്കും. ദിവസവും വൈകിട്ട് വിവിധ കലാപരിപാടികളും അരങ്ങേറും. ജില്ലയിലെ ഏറ്റവു#ം മികച്ച കര്‍ഷകനുള്ള കര്‍ഷക ശ്രേഷ്ഠ പുരസ്കാരം 26ന് വൈകിട്ട് നാലിന് മന്ത്രി പി. തിലോത്തമന് നല്‍കും. പത്രസമ്മേളനത്തില്‍ ജന. കണ്‍വനര്‍ രവി പാലത്തിങ്കല്‍, പി. ശ്യാംകുമാര്‍, പി. വെങ്കിട്ടരാമയ്യര്, ടി.എസ്. വിശ്വന്, പ്രൊഫ. ചന്ദ്രശേഖരന് നായര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: