കെയ്റോ: ലിബിയയിലെ ഐഎസ് ഭീകരര്‍ക്ക് എതിരെയുള്ള പോരാട്ടം അമേരിക്ക അവസാനിപ്പിച്ചു. ഐഎസ് ബന്ധമുള്ള ഭീകരസംഘടന നിലംപതിച്ചു. അതിനാല്‍ ഓപ്പറേഷന് അവസാനിപ്പിക്കുകയാണ്.
തങ്ങള്‍ ഇതിനകം 495 വ്യോമാക്രമണങ്ങള്‍ നടത്തിയതായും അമേരിക്കയുടെ ആഫ്രിക്കന്‍ കമാന്‍ഡ് മേധാവി പത്രക്കുറിപ്പില്‍ അറിയിച്ചു. ഐഎസിനെതിരെ ലിബിയന്‍ ഭരണകൂടത്തിന് തുടര്‍ന്നും സഹായം നല്‍കുമെന്നും മേധാവി അറിയിച്ചു. ആഗസ്തിലാണ് യുഎസ് വിമാനങ്ങള്‍ ലിബിയയില്‍ ഐഎസിനെതിരെ വ്യോമാക്രമണം തുടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: