റേഷന്‍ കാര്‍ഡ്: ജില്ലയില്‍ ഇതുവരെ ലഭിച്ചത് 2479 അപ്പീലുകള്‍

Wednesday 21 December 2016 7:39 pm IST

കണ്ണൂര്‍: ഭക്ഷ്യഭദ്രതാ നിയമത്തിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച കരട് മുന്‍ഗണന/മുന്‍ഗണനേതര പട്ടികയുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇതുവരെ ലഭിച്ചത് 2479 അപ്പീലുകള്‍. നേരത്തേ പഞ്ചായത്ത് തലത്തില്‍ ലഭിച്ച പരാതികളിന്‍മേല്‍ റേഷനിംഗ് ഓഫീസര്‍ കണ്‍വീനറും പഞ്ചായത്ത് സെക്രട്ടറി സെക്രട്ടറിയുമായുള്ള വെരിഫിക്കേഷന്‍ കമ്മിറ്റി നടത്തിയ പരിശോധനയില്‍ അപേക്ഷ നിരസിക്കപ്പെട്ടവരാണ് ജില്ലാ സപ്ലൈ ഓഫീസില്‍ അപ്പീലുമായി എത്തിയിരിക്കുന്നത്. കണ്ണൂര്‍ താലൂക്ക് 656, തളിപ്പറമ്പ് 1103, തലശ്ശേരി 160, ഇരിട്ടി 560 എന്നിങ്ങനെയാണ് ലഭിച്ച അപ്പീലുകളുടെ കണക്ക്. തളിപ്പറമ്പ് താലൂക്കില്‍ വെരിഫിക്കേഷന്‍ പൂര്‍ത്തിയായി അപ്പീല്‍ നല്‍കാന്‍ ഒരാഴ്ച കൂടി സമയമുള്ളതിനാല്‍ അപേക്ഷകരുടെ എണ്ണം ഇനിയും കൂടാനാണ് സാധ്യത. ഇതിനകം നടന്ന ഹിയറിംഗുകളില്‍ 363 അപ്പീലുകളില്‍ വിചാരണ നടന്നതായി ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. ജില്ലാ കലക്ടര്‍ ചെയര്‍മാനും ജില്ലാ സപ്ലൈ ഓഫീസര്‍ കണ്‍വീനറും എ.ഡി.സി ജനറല്‍, ഡി.ഡി.പി, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് അപ്പീലുകളില്‍ വിചാരണ നടത്തുന്നത്. അപേക്ഷകരോ രേഖാമൂലം ചുമതലപ്പെടുത്തുന്നവരോ റേഷന്‍ കാര്‍ഡും അവകാശം തെളിയിക്കുന്നതിനുളള അസ്സല്‍ രേഖകളും സഹിതമാണ് അപ്പീല്‍ കമ്മിറ്റി മുമ്പാകെ ഹാജരാകേണ്ടത്. കരട് പട്ടികുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ അപ്പീലുകള്‍ ലഭിച്ചത് കണ്ണൂര്‍ ജില്ലയിലാണ.്

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.