അമ്പലപ്പുഴ: ഗ്യാസ് സിലിണ്ടറുകളുമായെത്തിയ ലോറിയിടിച്ച് ക്രെയിന്‍ മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്ക്. അസ്സാം മുരുഗാവ് ഗുര്സലാം വീട്ടില്‍ മെഹറലി(44)ക്കാണ് പരിക്കേറ്റത്. ദേശീയപാതയോരത്ത് അറവുകാട് കാര്‍മല്‍ പോളിടെക്നിക്കിന് സമീപം ബുധനാഴ്ച പകല്‍ രണ്ടുമണിയോടെയായിരുന്നു അപകടം. ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ പൈപ്പ് സ്ഥാപിച്ച ശേഷം ഇടറോഡില്‍ നിന്ന് ദേശീയ പാതയിലേക്കു കയറുമ്പോള്‍ തെക്കുഭാഗത്തു നിന്ന് ഗ്യാസ് സിലിണ്ടറുമായെത്തിയ ലോറി ക്രെയിന്റെ മുന്‍ഭാഗത്ത് ഇടിക്കുകയായിരുന്നു.
ഈ സമയം മറിഞ്ഞ ക്രയിനില്‍ നിന്ന് മെഹറലി അത്ഭുതകരമായി രക്ഷപ്പെട്ടു. നിസ്സാര പരിക്കേറ്റ ഇയാളെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: