ഡിസിസി യോഗം 'എ' ഗ്രൂപ്പ് പ്രമുഖര്‍ ബഹിഷ്‌ക്കരിച്ചു

Wednesday 21 December 2016 9:10 pm IST

ആലപ്പുഴ: ജില്ലാ കോണ്‍ഗ്രസ് കമ്മറ്റി യോഗം ഏ വിഭാഗത്തിലെ പ്രമുഖ നേതാക്കള്‍ ബഹിഷ്‌ക്കരിച്ചു. മുന്‍ ഡിസിസി പ്രസിഡന്റ് അടക്കമുള്ള എല്ലാ ഐ ഗ്രൂപ്പ് നേതാക്കളും കൃത്യമായി പങ്കെടുക്കുകയും ചെയ്തു. എം. മുരളി അടക്കമുള്ള പ്രമുഖ എ വിഭാഗക്കാര്‍ വിട്ടു നിന്നത് ചര്‍ച്ചയായി കഴിഞ്ഞു. പുതിയ പ്രസിഡന്റ് ചുമതലയേറ്റതിന് ശേഷമുള്‌ല ആദ്യ നേതൃയോഗമാണ് ഇന്നലെ ചേര്‍ന്നത്. കരീലക്കുളങ്ങര പോലീസ് സ്റ്റേഷന്‍ ആക്രമിച്ച ഡിവൈഎഫ്‌ഐ നേതാവിനും ചേര്‍ത്തലയില്‍ വനിതാ പോലീസ് ഉദ്യോഗസ്ഥയെ അപമാനിക്കാന്‍ ശ്രമിച്ച സി പി എം നേതാവിന്റെ ബന്ധുവിനും അനുകൂലമായി ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്വീകരിച്ച നിലപാട് പോലീസിന്റെ ആത്മാഭിമാനം സി പി എമ്മിന് അടിയറവെച്ചതിന് തെളിവാണെന്ന് ഡി സി സി നേതൃയോഗം കുറ്റപ്പെടുത്തി. പ്രസിഡന്റ് അഡ്വ. എം ലിജു അദ്ധ്യക്ഷത വഹിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.