കെഎസ്ആര്‍ടിസി ബസ്സിടിച്ച് വീട്ടമ്മ മരിച്ചു

Wednesday 21 December 2016 9:29 pm IST

മുളങ്കുന്നത്തുകാവ്:സീബ്രാലൈന്‍ മുറിച്ച് കടക്കുന്നതിനിടയില്‍ കെഎസ്ആര്‍ടിസി ബസ്സിടിച്ച് വീട്ടമ്മ മരിച്ചു. കോലഴി അത്തേക്കാട് സ്വപ്‌നഭൂമി കേലംപറമ്പില്‍ കാര്‍ത്ത്യായനി(61)യാണ് മരിച്ചത്.കഴിഞ്ഞ ദിവസം രാവിലെ തൃശ്ശൂര്‍ എം ഒ റോഡിലായിരുന്നു അപകടം.ബസ്സിന്റെ പിന്‍ ചക്രത്തിനടുത്ത് നിന്നാണ് കാര്‍ത്ത്യായനിയെ പോലീസും അപകടസ്ഥലത്തെത്തിയവരും ചേര്‍ന്ന് എടുത്തത്. ജനറല്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപടസ്ഥലത്തുനിന്ന് കിട്ടിയ ഇവരുടെ റേഷന്‍കാര്‍ഡും തിരിച്ചറിയല്‍ കാര്‍ഡുമാണ് ഇവരെ തിരിച്ചറിയുവാന്‍ സഹായിച്ചത്. ഈസ്‌ററ് പോലീസ് മേല്‍ നടപടപടികള്‍ സ്വീകരിച്ചു. മക്കള്‍-രതി, രമ. മരുമകന്‍-രാജന്‍. സംസ്്ക്കാരം ഇന്ന് പകല്‍ 9 ന് പാറമേക്കാവ് ശാന്തിഘട്ടില്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.