കൊച്ചി: 2017ല്‍ ഇന്ത്യയില്‍ നടക്കുന്ന കാഴ്ച്ചപരിമിതര്‍ക്കുള്ള ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ മലയാളിയായ മുഹമ്മദ് ഫര്ഹാന്. എ ഇടം നേടി. 2014ല്‍ നടന്ന ലോകകപ്പിലും ഫര്ഹാന് ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു. അജയ് റെഡ്ഡിയാണ് 17 അംഗ ടീമിന്റെ ക്യാപ്റ്റന്‍.
മലപ്പുറം നിലമ്പൂര്‍ സ്വദേശിയായ ഫര്ഹാന് കാഴ്ച്ചപരിമിതര്‍ക്കുള്ള കേരള ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനാണ്. 2009 മുതല്‍ ഫര്ഹാന് ക്രിക്കറ്റില്‍ സജീവം. 2014 ഏപ്രിലില്‍ ഓസ്ട്രേലിയയ്ക്കെതിരെ നടന്ന മത്സരത്തിലൂടെയാണ് ഇന്ത്യന്‍ ടീമില്‍ അരങ്ങേറിയത്. 2014ല്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന ലോകകപ്പില്‍ കീരീടം നേടിയ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു. നിലമ്പൂര്‍ എടക്കരയിലെ ഐസിഡിഎസ് ജീവനക്കാരനാണ് ഫര്ഹാന്.
ജനുവരി 29 മുതല്‍ ഫെബ്രുവരി 12 വരെ ലോകകപ്പ്. ദല്‍ഹി, ഫരീദാബാദ്, ഇന്‍ഡോര്‍, മുംബൈ, ഗുജറാത്ത്, കൊച്ചി, ബെംഗളൂരു, കട്ടക്ക് എന്നിവിടങ്ങളില്‍ മത്സരം. ഇന്ത്യയുടെ രണ്ട് കളികള്‍ കൊച്ചിയില്‍, ഫെബ്രുവരി അഞ്ച്, ആറ് തീയതികളില്‍. ഓസ്ട്രേലിയ, ശ്രീലങ്ക എതിരാളികള്‍. ബംഗ്ലാദേശ്, ഇംഗ്ലണ്ട്, നേപ്പാള്‍, ന്യൂസിലന്‍ഡ്, പാക്കിസ്ഥാന്, ദക്ഷിണാഫ്രിക്ക, വെസ്റ്റിന്‍ഡീസ് ടീമുകളും പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: