ജ്യോതിയുടെ മരണത്തിന് ഉത്തരവാദി ആരോഗ്യവകുപ്പ് : സെറ്റോ

Wednesday 21 December 2016 9:45 pm IST

മാനന്തവാടി :ഡിഫ്തീരിയ രോഗബാധ ലക്ഷണത്തെതുടര്‍ന്ന് കഴിഞ്ഞ ദിവസം മരണപ്പെട്ട വെള്ളമുണ്ട പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ടി.ജ്യോതിയുടെ മരണത്തിന് ഉത്തരവാദി ആരോഗ്യവകുപ്പ് അധികാരികളാണെന്ന് സെറ്റോ ജില്ലാ ചെയര്‍മാനും എന്‍.ജി.ഒ. അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ ഉമാശങ്കര്‍ ആരോപിച്ചു. 5 മാസങ്ങള്‍ക്കുമുന്‍പ് മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഡിഫ്തീരിയ രോഗം പടര്‍ന്ന് പിടിച്ചപ്പോള്‍ മുഴുവന്‍ ജീവനക്കാര്‍ക്കും പ്രതിരോധ മരുന്നായ ടെറ്റനസ്-ഡിഫ്തീരിയ വാക്‌സിന്‍ നല്‍കുമെന്ന് ആരോഗ്യ വകുപ്പ് അധികാരികള്‍ അറിയിച്ചിരുന്നു. എന്നാല്‍ വാക്‌സിന്‍ ക്ഷാമമാണെന്ന് കാരണം പറഞ്ഞ ഡോക്ടര്‍മാര്‍ക്കും സ്റ്റാഫ് നേഴ്‌സുമാര്‍ക്കും മാത്രമാണ് വാക്‌സിനേഷന്‍ നല്‍കിയത്. ഫീല്‍ഡ് ജീവനക്കാര്‍ അടക്കമുള്ള മറ്റ് ജീവനക്കാരെ പാടെ ഒഴിവാക്കിയതിന്റെ ഫലമായാണ് ജീവനക്കാരന്റെ ദാരുണ മരണം. വെള്ളമുണ്ട പ്രദേശത്തെ ഭാഗിഗമായോ, മുഴുവനായോ കുത്തിവെപ്പ് എടുക്കാത്ത ആളുകളുടെ ഇടയിലാണ് ഇദ്ദേഹം ജോലി ചെയ്തിരുന്നത്. ജില്ലയില്‍ ധാരാളം ഫീല്‍ഡ് ജീവനക്കാര്‍ ഇത്തരം മേഖലകളില്‍ ജോലി ചെയ്യുകയും കുത്തിവെപ്പ് ക്യാമ്പുകള്‍ നടത്തുകയും ചെയ്യുന്നുണ്ട്. ആരോഗ്യവകുപ്പ് ജീവനക്കാരുടെ ജീവന്‍ വച്ച് പന്താടാതെ മുഴുവന്‍ ജീവനക്കാര്‍ക്കും വാക്‌സിന്‍ ലഭ്യമാക്കണമെന്ന് ഉമാശങ്കര്‍ ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.