ശിവഗിരി തീര്‍ഥാടനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

Wednesday 21 December 2016 10:25 pm IST

വര്‍ക്കല: 84-ാമത് ശിവഗിരി തീര്‍ഥാടനം 30ന് ആരംഭിക്കും. ഭാരത സര്‍ക്കാരിന്റെ സ്വച്ഛ ഭാരതം എന്ന സന്ദേശം ജീവിത ഭാഗമാക്കുവാന്‍ ഇക്കൊല്ലത്തെ തീര്‍ഥാടനം പ്ലാസ്റ്റിക് മാലിന്യ വിമുക്ത തീര്‍ഥാടനമായി ശുചിത്വം ശുചിത്വം സര്‍വ്വത്ര എന്ന മുദ്രാവാക്യം ശ്രീനാരായണ മന്ത്രത്തോടൊപ്പം ഉരുവിട്ട് ആചരിക്കും. തീര്‍ഥാടനത്തിന് മുന്നോടിയായിട്ടുള്ള പീതാംബര ദീക്ഷ ചടങ്ങ് ശിവഗിരി മഹാസമാധിയില്‍ നടന്നു. നൂറുകണക്കിനു ഭക്തജനങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തു. 30ന് രാവിലെ 10ന് നടക്കുന്ന ഉദ്ഘാടന സമ്മേളനം ശ്രീനാരായണ ധര്‍മ്മ സംഘം ട്രസ്റ്റ് പ്രസിഡണ്ട് സ്വാമി വിശുദ്ധാനന്ദയുടെ അദ്ധ്യക്ഷതയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ഒ.രാജഗോപാല്‍ എംഎല്‍എ, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. ആദിവാസി ഗോത്ര മഹാസഭ പ്രസിഡന്റ് സികെ.ജാനു മുഖ്യ പ്രഭാഷണം നടത്തും. എം.ഐ. ദാമോദരന്‍, ഗോകുലം ഗോപാലന്‍, എംഎല്‍എ മാരായ വി.ജോയ്, എം.മുകേഷ്, സ്വാമി സാന്ദ്രാനന്ദ, സ്വാമി വിശാലാനന്ദ എന്നിവര്‍ സംസാരിക്കും. ഉച്ചക്ക് 1.30ന് നടക്കുന്ന വിദ്യാഭ്യാസ സമ്മേളനം കേന്ദ്ര മന്ത്രി ഡോ.ധര്‍മ്മേന്ദ്ര പ്രധാന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് അധ്യക്ഷത വഹിക്കും. അടൂര്‍ പ്രകാശ്, ശുചിത്വമിഷന്‍ ഡയറക്ടര്‍ ഡോ.കെ.വാസുകി, പിഎസ്‌സി മുന്‍ ചെയര്‍മാന്‍ ഡോ.കെ.എസ്. രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിക്കും. വൈകുന്നേരം 6.30 നു നടക്കുന്ന ആദ്ധ്യാത്മിക സമ്മേളനത്തില്‍ മന്ത്രി കെ.റ്റി.ജലീല്‍ അധ്യക്ഷത വഹിക്കും. ഗുരുദേവന്റെ ജാതിയില്ലാ വിളംബരത്തിന്റെ ശതാബ്ദി ആഘോഷം ചിന്മയ മിഷന്‍ മേധാവി സ്വാമി വിവിക്താനന്ദ സരസ്വതിയും ദര്‍ശനമാല ശതാബ്ദി ആഘോഷത്തിന്റെ ഉദ്ഘാടനം സ്വാമി ചിദാനന്ദ പുരിയും ഗുരുസ്തവം ശതാബ്ദി ആഘോഷം സ്വാമി സച്ചിദാനന്ദയും നിര്‍വൃതി പഞ്ചകം ശതാബ്ദി ആഘോഷത്തിന്റെ ഉദ്ഘാടനം സ്വാമി ബ്രഹ്മ സ്വരൂപാനന്ദയും നിര്‍വ്വഹിക്കും. ഡോ.ഫിലിപ്പോസ് മാര്‍ക്രിസോസ്റ്റം, സയ്യിദ്ഇബ്രാഹിം ഖലീല്‍ അല്‍ ബുഖാരി എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. 31ന് രാവിലെ 10.30ന് തീര്‍ഥാടന മഹാസമ്മേളനം ധര്‍മ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധനന്ദയുടെ അദ്ധ്യക്ഷതയില്‍ കേന്ദ്ര മന്ത്രി ഡോ.മഹേഷ് ശര്‍മ്മ ഉദ്ഘാടനം ചെയ്യും. ബിജെപി ദേശീയ എക്‌സിക്യൂട്ടീവ് അംഗം വി.മുരളീധരന്‍ മുഖ്യപ്രഭാഷണം നടത്തും. സ്വാമി വിശുദ്ധാനന്ദ തീര്‍ഥാടന സന്ദേശം നല്‍കും. എം.എ.യൂസഫലി, രാജീവ് ചന്ദ്രശേഖരന്‍, സ്വാമി സച്ചിതാനന്ദ, സ്വാമി ശിവസ്വരൂപാനന്ദ, സ്വാമി സാന്ദ്രാനന്ദ, സ്വാമി ഋതംബരാനന്ദ, സ്വാമി ശാരദാനന്ദ, ഡോ.എ.വി.അനൂപ്, ഡോ.ബി.സീരപാണി, കെ.മുരളീധരന്‍ എന്നിവര്‍ സംസാരിക്കും. ഉച്ചക്ക് 1.30 നു നടക്കുന്ന കാര്‍ഷിക വ്യവസായിക സമ്മേളനം മന്ത്രി വി.എസ്.സുനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ അധ്യക്ഷത വഹിക്കും. വൈകുന്നേരം 6.30 നു നടക്കുന്ന ശാസ്ത്ര സാങ്കേതിക സമ്മേളനം ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും. എം.സി.ദത്തന്‍ അധ്യക്ഷതവഹിക്കും. ജനുവരി 1 നു രാവിലെ 10.30ന് സംഘടനാസമ്മേളനം സ്വാമി ഋതംഭരാനന്ദയുടെ അദ്ധ്യക്ഷതയില്‍ കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍, ബിനോയ് വിശ്വം തുടങ്ങിയവര്‍ സംസാരിക്കും. ഉച്ചക്ക് 1.30ന് സാഹിത്യ സമ്മേളനം മന്ത്രി എ.കെ.ബാലന്‍ ഉദ്ഘാടനം ചെയ്യും. സ്വാമി അവ്യയാനന്ദ, മുദ്ദു മുടുബള്ളി, യൂ.കെ.കുമാരന്‍, പ്രഭാവര്‍മ്മ, കെ.ഇ.എന്‍.കുഞ്ഞഹമ്മദ്, എം.ആര്‍. ജയഗീത, എ.അജിത്ത്കുമാര്‍, മുരുകന്‍ കാട്ടാക്കട, സിപ്പി പള്ളിപ്പുറം, സ്വാമി സത്യാനന്ദതീര്‍ഥ, മങ്ങാട് ബാലചന്ദ്രന്‍ എന്നിവര്‍ സംസാരിക്കും. വൈകുന്നേരം 5 നു നടക്കുന്ന സമാപന സമ്മേളനം സ്പീക്കര്‍ ശ്രീരാമകൃഷ്ണന്റെ അദ്ധ്യക്ഷതയില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും, മന്ത്രി കെ.രാജു മുഖ്യാതിഥി ആയിരിക്കും

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.