കോട്ടയം: ബിജെപിയുടെയും യുവമോര്‍ച്ചയുടെയും പ്രവര്‍ത്തകര്‍ കളക്ടറേറ്റിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചിന് നേരെയുണ്ടായ പോലീസ് തേര്‍വാഴ്ചയില്‍ എന്‍ഡിഎ കോട്ടയം ജില്ലാ കോ-കണ്‍വീനറും നാഷണലിസ്റ്റ് കേരള കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടരിയുമായ ബിജി മണ്ഡപം പ്രതിഷേധിച്ചു. പാവപ്പെട്ടവരുടെയും ദളിത് വിഭാഗത്തിന്റെയും സംരക്ഷകര്‍ എന്ന് അവകാശപ്പെട്ട് അധികാരത്തില്‍ എത്തിയ പിണറായി സര്‍ക്കാര്‍ ദളിതരെ ചോരയില്‍ മുക്കിക്കൊല്ലുന്ന സമീപനത്തില്‍നിന്നും പിന്മാറണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നാഷണലിസ്റ്റ് കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് അനീഷ് ഇരട്ടയാനി അദ്ധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: