തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ റാഗിങ് തടയുന്നതിന് സ്വീകരിച്ച നടപടികളെക്കുറിച്ച് സര്‍ക്കാരിന് റിപ്പോര്‍ട്ട് ചെയ്യാന്‍ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് നിര്‍ദേശം നല്കി.
ഇതു സംബന്ധിച്ച അടിയന്തരനിര്‍ദ്ദേശം വിദ്യാഭ്യാസ വകുപ്പിലെ മുഴുവന്‍ ചുമതലപ്പെട്ടവര്‍ക്കും കോളേജ് പ്രിന്‍സിപ്പല്‍മാര്‍ക്കും നല്കാന് ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി. ശ്രീനിവാസിനാണ് മന്ത്രി നിര്‍ദേശം നല്‍കിയിട്ടുള്ളത്. റാഗിങ് തടയുന്നതിനു ചുമതലപ്പെട്ട സ്ഥാപനാധികാരികള്‍ അവരുടെ ഉത്തരവാദിത്വം നിറവേറ്റുന്നുണ്ടോയെന്ന് പരിശോധിക്കുന്നതിനാണ് റിപ്പോര്‍ട്ട് തേടിയിട്ടുള്ളത്. വീഴ്ച വരുത്തിയിട്ടുള്ള കലാലയ മേധാവികള്‍ക്കെതിരെ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കും.
ഇതിന്റെ ഭാഗമായാണ് കലാലയങ്ങളില്‍ സ്വീകരിച്ചിട്ടുള്ള റാഗിങ് വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മന്ത്രി വകുപ്പ് മേധാവിയോട് ആവശ്യപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: