ന്യൂദല്‍ഹി: പ്രഭാവര്‍മക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം. മഹാഭാരതം അടിസ്ഥാനമാക്കി ശ്രീകൃഷ്ണന്റെ ജീവിതകഥ പ്രതിപാദിച്ച ശ്യാമമാധവം എന്ന ഖണ്ഡകാവ്യത്തിനാണ് മലയാള വിഭാഗത്തില്‍ പുരസ്കാരം.
ജ്ഞാന്‍ പൂജാരി (ആസാമീസ്), അഞ്ജു (ബോഡോ), കമല്‍ വോറ (ഗുജറാത്തി), സീതാനാഥ് ആചാര്യ (സംസ്കൃതം), ഗോവിന്ദ ചന്ദ്ര മാഞ്ചി (സന്താലി), നന്ദ് ജാവേരി (സിന്ധ്), പപിനേനി ശിവശങ്കര്‍ (തെലുങ്കു) എന്നീ കവികളും പുരസ്കാരത്തിന് അര്‍ഹരായി. ഏഴ് ചെറുകഥകളും അഞ്ച് നോവലുകളും രണ്ട് നിരൂപണങ്ങളും അവാര്‍ഡ് നേടി. ദല്‍ഹിയില്‍ ചേര്‍ന്ന സാഹിത്യ അക്കാദമിയുടെ വാര്‍ഷിക യോഗമാണ് പുരസ്കാരത്തിന് അര്‍ഹരായവരെ തെരഞ്ഞെടുത്തത്.
പത്രപ്രവര്ത്തകന് കൂടിയായ പ്രഭാവര്‍മ്മ മുഖ്യമന്ത്രി പിണറായി വിജയന്റെ മാധ്യമ ഉപദേഷ്ടാവുമാണ്. കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, ആശാന് പുരസ്കാരം, വയലാര്‍ അവാര്‍ഡ്, ഉള്ളൂര്‍ അവാര്‍ഡ്, വൈലോപ്പിള്ളി പുരസ്കാരം എന്നിവ നേടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: