പനാജി: ഗോവ നിയമസഭയിലെ കോണ്‍ഗ്രസ്സ് എംഎല്‍എ രാജി വച്ച് ബിജെപിയില്‍ ചേര്‍ന്നു. പാണ്ഡുരംഗ് മഡ്ക്കെര് ആണ് എംഎല്‍എ സ്ഥാനം രാജി വച്ച് ബിജെപിയില്‍ ചേര്‍ന്നത്.
ഡബോലിം നിയോജകമണ്ഡലത്തിലെ എം.എല്‍.എ മൗവീന് ഗോഡിഞോ പാര്‍ട്ടി വിട്ടതിന്റെ ക്ഷീണം മാറുന്നതിനു മുന്‍പേയാണ് കോണ്‍ഗ്രസ്സിന് വീണ്ടും പ്രഹരമേല്‍പ്പിച്ച് മറ്റൊരു മുതിര്‍ന്ന നേതാവു കൂടി പാര്‍ട്ടി വിടുന്നത്.
മഡ്കൈകറുടെ രാജി സ്വീകരിച്ചതായി സ്റ്റേറ്റ് ലെജിസ്ലേറ്റീവ് സെക്രട്ടറി നില്‍കാന്ത് സുബേദാര്‍ വ്യക്തമാക്കി. ഉടന്‍ തന്നെ ബിജെപി അംഗത്വം സ്വീകരിക്കും.
മൂന്നു തവണ കോണ്‍ഗ്രസ്സ് ടിക്കറ്റില്‍ മത്സരിച്ച് എം.എല്‍.എ ആയ വ്യക്തിയാണ് മഡ്കൈകര്‍. ഗതാഗതമന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: