ലക്നൗ: പൂവാല ശല്യം ചോദ്യം ചെയ്ത വീട്ടമ്മയ്ക്ക് പൊതുസ്ഥലത്ത് വച്ച് യുവാക്കളുടെ ക്രൂരമർദ്ദനം. പുറകെ നടന്ന് ശല്യപ്പെടുത്തിയ യുവാവിന്റെ മുഖത്ത് യുവതി പരസ്യമായി അടിച്ചതാണ് മറ്റ് സുഹൃത്തുക്കളെ ചൊടിപ്പിച്ചത്.
രോഷം പൂണ്ട യുവാവിന്റെ കൂട്ടുകാര്‍ യുവതിയെ സംഭവസ്ഥലത്തു നിന്നും വലിച്ചിഴച്ചു കൊണ്ടു പോയി ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. വടികൊണ്ട് മുഖത്തിനേറ്റ മര്‍ദ്ദനത്തില്‍ ഇവരുടെ മുഖത്തും കഴുത്തിനു മാരകമായി പരുക്കേറ്റിട്ടുണ്ട്.
സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഇതിനോടകം തന്നെ പുറത്തുവന്നിട്ടുണ്ട്. മര്‍ദ്ദനമേല്‍ക്കുന്ന സമയം ഇവരുടെ സമീപത്ത് ആളുകള്‍ ഉണ്ടായിരുന്നുവെങ്കിലും ആരും ഇതിനെതിരെ പ്രതികരിക്കുന്നതായി വീഡിയോയില്‍ കാണുന്നില്ല. സംഭവത്തെ തുടര്‍ന്ന് യുവതി പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: