മദ്യവില്‍പ്പന നടത്തിയവര്‍ പിടിയില്‍

Thursday 22 December 2016 3:44 pm IST

കരുനാഗപ്പള്ളി: ക്രിസ്തുമസ്, പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി വ്യാജമദ്യത്തിന്റെയും ലഹരിവസ്തുക്കളുടെയും വില്‍പന തടയാന്‍ കരുനാഗപ്പള്ളിയുടെ വിവിധ ഭാഗങ്ങളില്‍ എക്‌സൈസ് സംഘം നടത്തിയ റെയ്ഡില്‍ നിരവധി പേര്‍ അറസ്റ്റില്‍. 135 ലിറ്റര്‍ കോടയും ആറ് ലിറ്റര്‍ ചാരായവുമായി പ്രയാര്‍ സ്വദേശികളായ ബാബു, സുഭാഷ് എന്നിവരെയും പത്തുലിറ്റര്‍ ചാരായവുമായി ക്ലാപ്പന സ്വദേശി സനില്‍ കുമാറിനേയും പത്തുലിറ്റര്‍ വിദേശമദ്യവുമായി തൊടിയൂര്‍ സ്വദേശി അനില്‍ കുമാറിനേയും അറസ്റ്റ് ചെയ്തു. വിദേശമദ്യം കൊണ്ടു വരാന്‍ ഉപയോഗിച്ച ആട്ടോയും എക്‌സൈസ് സംഘം കസ്റ്റഡിയിലെടുത്തു. വിദേശമദ്യം വില്‍പന നടത്തിയതിന് തഴവ സ്വദേശി അശോകനും അറസ്റ്റിലായിട്ടുണ്ട്. ഓച്ചിറ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ലഹരിവസ്തുക്കളുടെ ഉപയോഗം വര്‍ദ്ധിക്കുന്നതായുള്ള പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ തെരച്ചിലില്‍ 25 പൊതി കഞ്ചാവുമായി ക്ലാപ്പന സ്വദേശി ഹരീഷ്‌ലാലിനെയും ഇയാള്‍ ഉപയോഗിച്ചിരുന്ന ബൈക്കും എക്‌സൈസ് സംഘം കസ്റ്റഡിയിലെടുത്തു. താലൂക്കിന്റെ വവിധ ഭാഗങ്ങളില്‍ വിദേശമദ്യവും, വ്യാജചാരായവും ലഹരി വസ്തുക്കളും വില്‍ക്കുന്നവരെ കുറിച്ചുള്ള വിവരങ്ങള്‍ 0476- 2630831, 9400069456 എന്നീ നമ്പരുകളില്‍ അറിയിക്കേണ്ടതാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി.കെ. സഹറുള്ളയുടെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ അന്‍വര്‍, ഹരികൃഷ്ണന്‍, ദാസ്, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ. രാമചന്ദ്രന്‍ പിള്ള, സിഇഒമാരായ സി.എ. വിജു, ശ്യാംകുമാര്‍, ശ്യാംദാസ്, അഭിലാഷ് എന്നിവര്‍ പങ്കെടുത്തു

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.