കൊല്ലം: തപാല്‍ ഡിവിഷന്റെ ആഭിമുഖ്യത്തിലുള്ള തപാല്‍ അദാലത്ത് 30ന് രാവിലെ 10ന് കൊല്ലം തപാല്‍ സീനിയര്‍ സൂപ്രണ്ട് ഓഫീസില്‍ നടത്തും. 10.30 മുതല്‍ പെന്ഷന് അദാലത്തും ഉണ്ടായിരിക്കും. കസ്റ്റമര്‍ കെയര്‍ കേന്ദ്രത്തിലോ ഡിവിഷന് തലത്തിലോ മുന്‍പ് സ്വീകരിച്ച് ഇതുവരെ പരിഹാരം കാണാത്ത പരാതികള്‍ മാത്രമേ അദാലത്തില്‍ പരിഗണിക്കൂ. പരാതികള്‍ ഇന്‍സ്പക്ടര്‍ പോസ്റ്റ് (പബ്ലിക് ഗ്രീവന്‍സ്), സീനിയര്‍ സൂപ്രണ്ട് ഓഫ് പോസ്റ്റ് ഓഫീസസ്, കൊല്ലം ഡിവഷന്, കൊല്ലം 691001 എന്ന വിലാസത്തില്‍ അയയ്ക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: