കഞ്ചാവ് പിടികൂടി

Thursday 22 December 2016 8:48 pm IST

ഉപ്പുതറ: ഇരുചക്രവാഹനത്തിന്‍ കഞ്ചാവ് കടത്തുന്നതിനിടെ യുവാവ് പിടിയില്‍. കണ്ണംപടി പാണംതോട്ടത്തില്‍ ജയന്‍(35) ആണ് പിടിയിലായത്. ഇയാളില്‍ നിന്ന് 20 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. കടത്താന്‍ ഉപയോഗിച്ച ബൈക്കും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. തമിഴ്‌നാട്ടില്‍ നിന്നും വന്‍തോതില്‍ കഞ്ചാവ് കടത്തികൊണ്ട് വന്ന പൊതിക്ക് 500 രൂപ നിരക്കില്‍ ഇയാള്‍ വില്‍പ്പന നടത്തി വരികയായിരുന്നു എന്നാണ് വിവരം. വളവുകോട് കണ്ണംപടി റോഡില്‍ ബുധനാഴ്ച രാത്രി നടത്തിയ പരിശോധനയിലാണ് പ്രതി കുടുങ്ങുന്നത്. എസ്‌ഐ ബേബി ഉലഹന്നാന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.