ആലപ്പുഴ: ബിജെപി ആലപ്പുഴ ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്നു രാവിലെ 10.30ന് ആലപ്പുഴ റോയല്‍ പാര്‍ക്ക് ഓഡിറ്റോറിയത്തില്‍ ക്രിസ്തുമസ് ആഘോഷവും സ്നേഹവിരുന്നും സംഘടിപ്പിക്കും. ബിജെപി ജില്ലാ പ്രസിഡന്റ് കെ. സോമന് അദ്ധ്യക്ഷത വഹിക്കും. എംഎല്‍എ ഒ. രാജഗോപാല്‍ ഉദ്ഘാടനം ചെയ്യും.
ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്, സംസ്ഥാന സെക്രട്ടറി എ.കെ. നസീര്‍, വഖഫ് ബോര്‍ഡംഗം ടി.ഒ. നൗഷാദ്, റാവുത്തര്‍ ഫെഡറേഷന് സംസ്ഥാന ജന. സെക്രട്ടറി ചുനക്കര ഹനീഫ, പുന്നപ്ര ഫെറോന പള്ളി വികാരി പോള്‍ അറയ്ക്കല്‍, സംഹീതി ട്രസ്റ്റ് ഡയറക്ടര്‍ ഫാ. ആന്റണി ജേക്കബ്, കുട്ടനാട് വികസന സമിതി ഡയറക്ടര്‍ ഫാ. തോമസ് പീലിയാനിക്കല്‍, ബ്രദര്‍ മാത്യു ആല്ബിന് തുടങ്ങിയവര്‍ സ്നേഹവിരുന്നില്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: