ആലപ്പുഴ: പൊതുമേഖലാ സ്ഥാപനമായ ഫോംമാറ്റിങ്സിലെ പ്യൂണ്‍ നിയമനം പിഎസ്സിയെ അറിയിക്കാതെ ഭരണകക്ഷി അനുഭാവികളെ നിയമിക്കാനുള്ള നടപടിയെ ഭാരതീയ മത്സ്യപ്രവര്‍ത്തകസംഘം ജില്ലാ സമിതി അപലപിച്ചു. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എല്ലാ സ്ഥാപനങ്ങളിലെ നിയമനം പിഎസ്സിയ്ക്കു വിടണമെന്ന് ജില്ലാ സമിതി ആവശ്യപ്പെട്ടു. ഡി. സുരേഷ് അദ്ധ്യക്ഷത വഹിച്ചു. അഡ്വ. രണ്‍ജിത് ശ്രീനിവാസ്, സാജുമോന്‍ മുഹമ്മ, ഡി. ഭുവനേശ്വരന്‍, പി.പി. ഉദയന്‍, ആര്.എസ്. ദേവദാസ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: