ഇരിട്ടി: വിവേകാനന്ദന്റെ നൂറ്റിയമ്പതാം ജയന്തി ആഘോഷത്തിന്റെ ഭാഗമായി ഹരിപ്പാട് ശ്രീരാമകൃഷ്ണ മഠത്തിന്റെ ആഭിമുഖ്യത്തില്‍ പുന്നാട് നിവേദിതാ വിദ്യാലയത്തില്‍ തത്വാധിഷ്ടിത, മൂല്യാധിഷ്ടിത വിദ്യാഭ്യാസ പരിപാടിസംഘടിപ്പിച്ചു. വിദ്യാര്‍ഥികളില്‍ മൂല്യബോധവും ധര്‍മ്മബോധവും സൃഷ്ടിക്കുക എന്ന ഉദ്ദേശ്യ ലക്ഷ്യങ്ങളോടെ യാണ് ശ്രീരാമകൃഷ്ണമഠം ഇത്തരം ഒരു പരിപാടി വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിവരുന്നത്. ഹരിപ്പാട് രാമകൃഷ്ണാശ്രമം അദ്ധ്യക്ഷന്‍ വീര ഭദ്രാനന്ദ സ്വാമികള്‍, പ്രബുദ്ധകേരളം പത്രാധിപര്‍ സ്വാമി നന്ദാത്മജാനന്ദ എന്നിവര്‍ വിദ്യാര്‍ഥികളുമായി സംവദിച്ചു. കെ.വിനീഷ് സ്വാഗതവും, നീരജ നന്ദിയും പറഞ്ഞു. വിദ്യാര്‍ഥികള്‍ക്ക് പുസ്തക വിതരണവും അന്നദാനവും നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: