കണ്ണൂര്‍: അഴീക്കോട് ചാല്‍ബീച്ച് കാര്‍ണിവെല്‍ ഇന്നാരംഭിക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇന്ന് വൈകുന്നേരം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷ് ബീച്ച് ഫെസ്റ്റിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കും. പത്മനാഭന് അധ്യക്ഷത വഹിക്കും. വിവിധതരം റൈഡറുകള്‍, ഹൈടെക്ക് അമ്യൂസ്മെന്റ് പാര്‍ക്ക് എന്നിവ ഫെസ്റ്റിന്റെ ഭാഗമായി ഒരുക്കും. ജനവരി 1 വരെ നീണ്ടുനില്‍ക്കുന്ന ഫെസ്റ്റിന്റെ ഭാഗമായി എല്ലാ ദിവസവും വിവിധ കലാസാംസ്കാരിക പരിപാടികള്‍ ഉണ്ടാകും. 31 ന് വൈകുന്നേരം 7 മണിക്ക് സംഗീത നിശ ഡിജെ നൈറ്റ് മ്യൂസിക്കല്‍ കളര്‍ഫുള്‍ ഷോ അരങ്ങേറും. ഉച്ചക്ക് 2 മണിമുതല്‍ രാത്രി 10 മണിവരെയുളള കാര്‍ണിവലില്‍ ഫുഡ്ഫെസ്റ്റ്, കിസീസ് ഗെയിംബോണ്, വിവിധതരം സ്റ്റാളുകള്‍, ആകാശതൊട്ടില്, ത്രിഡിഷോ, ബൈക്ക്-കാര്‍ അഭ്യസ പ്രകടനങ്ങള്‍ എന്നിവയും നടക്കും. വാര്‍ത്താ സമ്മേളനത്തില്‍ സനീഷ്കുമാര്, സുഭാഷ്, ഷിസിന്തേനായി, റിനാസ്, സജേഷ് എന്നിവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: