കണ്ണൂര്‍: പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കായി ഇന്‍സ്പെയര്‍ ലേണിംഗ് സെന്റര്‍ 29 ന് അഭിരുചി പരീക്ഷ കണ്ണൂര്‍ സംഘടിപ്പിക്കുമെന്ന് സെന്റര്‍ അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സ്കൊളാസ്റ്റിക് എബിലിറ്റി ആന്റ് ആപ്റ്റിറ്റിയൂഡ് അനാലിസിസ് എന്ന പോരില്‍ നടത്തുന്ന പരിക്ഷ് രാവിലെ 9.30 മുതല്‍ 5 മണിവരെ കണ്ണൂര്‍ ശ്രീപുരം ഇംഗ്ലീഷ് മീഡിയം സ്ക്കൂളിലാണ് നടക്കുക. പരീക്ഷയില്‍ ആദ്യ മൂന്ന് സ്ഥാനങ്ങള്‍ ലഭിക്കുന്നവര്‍ക്ക് യഥാക്രമം 7001, 5001, 3001 രൂപ വീതവും തുടര്‍ന്നുളള ആദ്യ 20 സ്ഥാനക്കാര്‍ക്ക് പ്രോത്സാഹന സമ്മാനവും നല്‍കുമെന്നും ഇവര്‍ പറഞ്ഞു. രജിസ്ട്രേഷന് സൗജന്യമാണ്. ഫോണ്‍: 8138808002. വാര്‍ത്താ സമ്മേളനത്തില്‍ അനീഷ് തോമസ്, എം.വിജുമോന്,എം.സുധീര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: