വെമ്പുവ മാര്‍സ്ലീവ പള്ളിയില്‍ ഛേദനാചാര തിരുനാള്‍ തുടങ്ങി

Thursday 22 December 2016 10:35 pm IST

പയ്യാവൂര്‍: വെമ്പുവ മാര്‍സ്ലീവ പള്ളിയിലെ ഉണ്ണിമിശിഹായുടെ തിരുനാളും വിശുദ്ധ സെബാസ്റ്റ്യനോസിന്റെ തിരുനാളിനും ഇടവകാ വികാരി ഫാ: ജോസഫ് കദളിയില്‍ കൊടിയേറ്റിയതോടെ തുടക്കമായി. ഇന്നലെ വൈകുന്നേരം നടന്ന വിശുദ്ധ കുര്‍ബാനയ്ക്ക് ഫാ:ജോര്‍ജ് പടിഞ്ഞാറേ ആനശ്ശേരില്‍ കാര്‍മ്മികത്വം വഹിച്ചു. ഇന്നു മുതല്‍ 31 വരെ വൈകുന്നേരം 4.30ന് നടക്കുന്ന വിശുദ്ധ കുര്‍ബാന, പ്രസംഗം, നൊവേന എന്നിവയ്ക്ക് ഫാ: സെബാസ്റ്റ്യന്‍ വെമ്മേനിക്കട്ടയില്‍, ഫാ:ജേക്കബ് വെണ്ണായിപ്പള്ളി, ഫാ: ആന്റണി പള്ളത്തുകുഴിയില്‍, ഫാ:പീറ്റര്‍ കൊച്ചുവീട്ടില്‍, ഫാ: ജോസഫ് കുരിശുംമൂട്ടില്‍, ഫാ: ജോസഫ് തേനംമാക്കല്‍, ഫാ: പോള്‍ പൈനാടത്ത്, ഫാ: ജോസഫ് നിരപ്പേല്‍, ഫാ: ഡോ: ജോസ്‌വെട്ടിക്കല്‍ എന്നിവര്‍ കാര്‍മ്മികത്വം വഹിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.