ഹിന്ദു വിരുദ്ധ കലാപം: ബിജെപി സംഘം ബംഗാളിലേക്ക്

Thursday 22 December 2016 10:33 pm IST

കലാപകാരികള്‍ ധുല്‍ഘഡില്‍ കത്തിച്ച ബസ്‌

ന്യൂദല്‍ഹി: ഹിന്ദു വിരുദ്ധ കലാപം അരങ്ങേറിയ ബംഗാള്‍ കൊല്‍ക്കത്തയിലെ ഹൗറ ജില്ല ബിജെപി എംപിമാരുടെ സംഘം സന്ദര്‍ശിക്കും. എംപിമാരായ ജഗദംബികാ പാല്‍, സത്യപാല്‍ സിങ്, രൂപാ ഗാംഗുലി എന്നിവരെ ഇതിനായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ചുമതലപ്പെടുത്തി.

ബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷ് ഇവരോടൊപ്പമുണ്ടാകും. മമതയുടെ ഭരണത്തില്‍ വര്‍ഗ്ഗീയ സംഘര്‍ഷം വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് നടപടി.

ഒരാഴ്ചയിലേറെയായി ഹൗറയിലെ ധുല്‍ഘഡില്‍ ഹിന്ദു വിഭാഗങ്ങള്‍ക്കെതിരെ കലാപം പൊട്ടിപ്പുറപ്പെട്ടിട്ട്. നബിദിന ആഘോഷത്തോടനുബന്ധിച്ചാണ് അക്രമം ആരംഭിച്ചത്. നിരവധി ഹിന്ദുക്കള്‍ക്ക് വീടും കടകളും നഷ്ടപ്പെട്ടുകയും പരിക്കേല്‍ക്കുകയും ചെയ്തു.

ഏതാനും വര്‍ഷങ്ങളായി ബംഗാളില്‍ നടക്കുന്ന ആസൂത്രിത അക്രമത്തിന്റെ തുടര്‍ച്ചയാണ് ഇതെന്ന് ഹിന്ദു സംഘടനകള്‍ പറയുന്നു. കഴിഞ്ഞ ഒക്ടോബറില്‍ ദുര്‍ഗ്ഗാ പൂജക്കിടെ പന്ത്രണ്ട് സ്ഥലങ്ങളില്‍ ആക്രമണമുണ്ടായി. പുറത്തു നിന്നെത്തുന്നവരാണ് അക്രമം അഴിച്ചു വിടുന്നത്.

പോലീസും സര്‍ക്കാരും നടപടിയെടുക്കാത്തതാണ് അക്രമം വ്യാപിക്കുന്നതിന് കാരണം. മമതയുടെ ന്യൂനപക്ഷ പ്രീണന നടപടികളാണ് ഹിന്ദുക്കള്‍ക്കെതിരായ വര്‍ഗ്ഗീയ അതിക്രമങ്ങള്‍ക്ക് പ്രോത്സാഹനമാകുന്നതെന്ന് സംഘടനകള്‍ ആരോപിക്കുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.