കണ്ണൂര്‍: കണ്ണൂര്‍ സ്കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസ് പാലയാട് ക്യാമ്പസ്സില്‍ കഴിഞ്ഞ ദിവസം നടന്ന എന്‍ട്രന്‍സ് പരീക്ഷയില്‍ കോപ്പി അടിക്കാന്‍ സഹായിച്ച അധ്യാപകര്‍ക്കെതിരെ നടപടി എടുക്കണമെന്ന് എബിവിപി കണ്ണൂര്‍ ജില്ലാ കണ്‍വീനര്‍ പ്രേംസായ് ആവശ്യപ്പെട്ടു. ഇതിനു മുന്‍പും സമാന സംഭവങ്ങള്‍ പാലയാട് ക്യാമ്പസില്‍ നടന്നിട്ടുണ്ടെങ്കിലും കോപ്പിയടിക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് അദ്ധ്യാപകരും വകുപ്പ് മേധാവിയും സ്വീകരിച്ചിട്ടുള്ളത്. ഈ വിഷയത്തില്‍ വിദ്യാര്‍ഥികള്‍ പരാതി കൊടുത്ത സാഹചര്യത്തില്‍ എന്‍ട്രന്‍സ് പരീക്ഷ വീണ്ടും നടത്തണമെന്ന് എബിവിപി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: