കഴകപ്പുര സമര്‍പ്പണം 13 ന്

Thursday 22 December 2016 10:38 pm IST

നാറാത്ത്: നാറാത്ത് വിശ്വകര്‍മ്മ ഊര്‍പ്പഴശ്ശിക്ഷേത്രം കഴകപ്പുര സമര്‍പ്പണവും ഗുരുസ്ഥാന പ്രതിഷ്ഠയും ജനുവരി 13 ന് നടക്കും. 10.40 നും 11.10 നും ഇടയിലുള്ള മുഹൂര്‍ത്തത്തില്‍ ക്ഷേത്രം തന്ത്രി എയത്തില്ലത്ത് പരമേശ്വരന്‍ നമ്പൂതിരിയുടെ കാര്‍മ്മികത്വത്തില്‍ കഴകപ്പുര സമര്‍പ്പണം നടക്കും. 12 ന് വൈകുന്നേരം പുണ്യാഹം, ആചാര്യവരണം, പ്രസാദശുദ്ധി, വാസ്തുബലി എന്നീ ചടങ്ങുകളോടെ കര്‍മ്മങ്ങള്‍ ആരംഭിക്കും. 13 ന് പുലര്‍ച്ചെ ഗണപതിഹോമം, 25 കലശപൂജ, ഉപദേവന്‍മാര്‍ക്ക് ഒറ്റക്കലശ പൂജകള്‍, പീഠപ്രതിഷ്ഠ, കലശാഭിഷേകം, ഉച്ചപൂജ, നിത്യനിദാനം നിശ്ചയിക്കല്‍, കര്‍മ്മസമര്‍പ്പണം എന്നിവ നടക്കും. വൈകുന്നേരം 4.30 ന് അഡ്വ.എ.വി.കേശവന്‍ കാവുകളുടെ സങ്കല്‍പ്പത്തെക്കുറിച്ച് പ്രഭാഷണം നടത്തും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.