തളിപ്പറമ്പ്: അഞ്ഞൂറ് ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിലായി. കൂവോട് പൂവ്വത്തിങ്കല്‍ വീട്ടില്‍ എല്‍ദോസ് പൗലോസ് (33)നെയാണ് ഏഴാം മൈലില്‍ വെച്ച് എക്സൈസ് സംഘം പിടികൂടിയത്. പ്ലാസ്റ്റ് സഞ്ചിയില്‍ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്. ആവശ്യക്കാരനെന്ന നിലയില്‍ ഇയാളെ എക്സൈസ് സംഘം സമീപിച്ച ശേഷം സമര്‍ത്ഥമായി പിടികൂടുകയായിരുന്നു. തളിപ്പറമ്പ് മേഖലയില്‍ കഞ്ചാവ് വില്പന നടത്തുന്ന സംഘത്തിലെ കണ്ണിയാണ് ഇയാള്‍. പ്രതിയെ തളിപ്പറമ്പ് കോടതി റിമാന്റ് ചെയ്തു. തളിപ്പറമ്പ് മേഖലയില്‍ ഒരുമാസത്തിനിടയില്‍ നടക്കുന്ന മൂന്നാമത്തെ കഞ്ചാവ് വേട്ടയാണ് ഇത്. കഴിഞ്ഞ ദിവസം ഇതര സംസ്ഥാനക്കാരില്‍ നിന്നും കഞ്ചാവ് പിടികൂടിയിരുന്നു. ഇയാളെ ചോദ്യംചെയ്തപ്പോഴാണ് എല്‍ദോസിനെക്കുറിച്ച് സൂചന ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: