സി പി എം അപവാദ പ്രചാരണം അവസാനിപ്പിക്കണം: ബി ജെ പി

Thursday 22 December 2016 10:41 pm IST

ഇരിട്ടി: പാലപ്പുഴയില്‍ കാട്ടു പന്നിയുടെ ഇറച്ചി പിടികൂടുകയും മൂന്നുപേരെ വനം വകുപ്പ് അറസ്റ്റ് ചെയ്യുകയും ചെയ്ത വിഷയവുമായി ബന്ധപ്പെട്ട് സിപിഎം മേഖലയില്‍ നടത്തുന്ന അപവാദ പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് ബിജെപി മുഴക്കുന്ന് പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. ഇത് പിടികൂടാന്‍ ഇടയാക്കിയത് ബിജെപി വാര്‍ഡു മെമ്പര്‍ വിനീത വനം വകുപ്പ് അധികൃതര്‍ക്ക് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണെന്ന കുപ്രചാരണമാണ് നടക്കുന്നത്. ഒരടിസ്ഥാനവുമില്ലാത്ത ആരോപണമാണിത്. കാട്ടു പന്നിയുടെ ഇറച്ചിപിടികൂടിയതും ഇതിന്റെ പേരില്‍ അറസ്റ്റിലായതും വിനീതയുടെ അയല്‍വാസികളാണ് എന്നത് മാത്രമാണ് ഇതിന്റെ അടിസ്ഥാനം. നാട്ടില്‍ അസത്യങ്ങള്‍ പ്രചരിപ്പിച്ചു ബിജെപി മെമ്പറെ ഒറ്റപ്പെടുത്തി രാഷ്ട്രീയലാഭമുണ്ടാക്കാനാണ് സിപിഎം ശ്രമിക്കുന്നത്. ഇത്തരം അപവാദ പ്രചരണങ്ങളില്‍നിന്നും രാഷ്ട്രീയ മുതലെടുപ്പുകളില്‍ നിന്നും സിപിഎം പിന്മാറണം. ഇതിനെതിരെ ബിജെപി മുഴക്കുന്ന് പഞ്ചായത്ത് കമ്മിറ്റി ശക്തിയായി പ്രതിഷേധിച്ചു. വി.മുരളീധരന്‍ അദ്ധ്യക്ഷത വഹിച്ചു. എന്‍.വി.ഗിരീഷ്, എം.ഹരിദാസ്, ആര്‍.പി.പത്മനാഭന്‍, കെ.കെ.ഉമേശന്‍, സുരേഷ് പുല്ലാഞ്ഞിയോട് എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.