പിറവം: ആര്‍എസ്എസ് താലൂക്ക് സമിതിയംഗം എം.എന്‍. വിനോദിനെ ആക്രമിച്ച മാര്‍ക്സിസ്റ്റ് ഗുണ്ടകളെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് സംഘപ്രസ്ഥാനങ്ങളുടെ നേതൃത്വത്തില്‍ നാളെ പിറവം പോലീസ് സ്റ്റേഷനിലേയ്ക്ക് മാര്‍ച്ച് നടത്തും. നാളെ രാവിലെ 10ന് പിറവം ബസ്സ്റ്റാന്റ് കവലയില്‍ നിന്നാരംഭിക്കുന്ന പോലീസ്സ്റ്റേഷന് മാര്‍ച്ച് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്യും.
ഈ മാസം 10നാണ് ഒരുസംഘം മാര്‍ക്സിസ്റ്റ് ആക്രമണകാരികള്‍ വിനോദിനെ ആക്രമിച്ചത്. പിറവം ആശുപത്രിപ്പടിയിലെ ഓട്ടോമൊബൈല്‍ വര്‍ക്ഷോപ്പില്‍ ജോലി ചെയ്തുകൊണ്ടിരുന്ന വിനോദിനെ പുറകില്‍നിന്ന് വെട്ടിവീഴുത്തുകയായിരുന്നു. കൈയ്ക്കും കാലിനും വെട്ടേറ്റ വിനോദ് ചികിത്സയിലാണ്. പിറവം മേഖലയിലെ ആര്‍എസ്എസ് സംഘപ്രസ്ഥാനങ്ങള്‍ക്ക് നേതൃത്വം നല്കുന്ന വിനോദിനെ വകവരുത്തുമെന്ന് മാര്‍ക്സിസ്റ്റുകാര്‍ ഭീഷണി മുഴക്കിയിരുന്നു. ആക്രമിച്ചവരുടെ പേര് വിനോദ് പോലീസിന് കൊടുത്ത മൊഴിയില്‍ പറഞ്ഞിരുന്നു. സ്ഥലത്തെ മാര്‍ക്സിസ്റ്റുകളുടെ ചട്ടുകമായി പ്രവര്‍ത്തിക്കുന്ന പോലീസിനെതിരെ പരക്കെ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: