ഭൂമി കൈമാറ്റം സര്‍ക്കാര്‍ അറിഞ്ഞില്ല - മുഖ്യമന്ത്രി

Wednesday 25 April 2012 6:20 pm IST

തിരുവനന്തപുരം: കാലിക്കറ്റ് സര്‍വ്വകലാശാ‍ലയുടെ ഭൂമിദാനം സംബന്ധിച്ചു സര്‍ക്കാരിനോ വിദ്യാഭ്യാസ വകുപ്പിനോ അറിയില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടി. ഭൂമി വിട്ടുകൊടുക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനം എടുത്തിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സിന്‍ഡിക്കേറ്റ് സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കാന്‍ ഇരിക്കുന്നതേയുണ്ടായിരുന്നുള്ളൂ. അത് അവര്‍ തന്നെ പിന്‍‌വലിച്ചു. സര്‍ക്കാരിന്റെ ഭൂമി ആര്‍ക്കും വിട്ടുകൊടുക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ അറിയാതെ ഭൂമി നല്‍കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭൂമി വിഷയത്തില്‍ സര്‍ക്കാര്‍ നിലപാടു നേരത്തേ വ്യക്തമാക്തിയതാണ്. പറയുന്നതും പ്രവര്‍ത്തിക്കുന്നതും ഒന്നായിരിക്കണമെന്നു നിര്‍ബന്ധമില്ലാത്തവര്‍ക്ക് എന്തും ചെയ്യാം. ഭൂമി പാര്‍ട്ടിക്കു നല്‍കുകയോ സ്വന്തകാര്‍ക്കു കൈമാറുകയോ ചെയ്യാം. എന്നാല്‍ അക്കാര്യം പറഞ്ഞു സര്‍വകലാശാലയുടെ ഭൂമി കൈമാറ്റത്തെ ന്യായീകരിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളം തങ്ങളുടെ ജോലി നന്നായി നിര്‍വഹിച്ചിട്ടുണ്ട്. സമിതിയില്‍ വിഷയത്തിന്റെ ഗൗരവം നല്ല രീതിയില്‍ അവതരിപ്പിക്കാന്‍ സാധിച്ചു. തമിഴ്‌നാടിനു വെള്ളം, കേരളത്തിനു സുരക്ഷ എന്നതാണു കേരളത്തിന്റെ നിലപാട്. നിഷ‌പക്ഷരായ ആളുകള്‍ ഈ നിലപാടിനെ പിന്തുണച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.