റോം: ഇറ്റാലിയന്‍ ലീഗ് സീരി എയില്‍ കരുത്തരായ ഇന്റര്‍ മിലാന് മികച്ച ജയം. മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ഇന്റര്‍ ലാസിയോയെ തകര്‍ത്തു. മൂന്ന് ഗോളുകളും രണ്ടാം പകുതിയിലാണ് വീണത്.
54-ാം മിനിറ്റില്‍ എവര്‍ ബനേഗ, 56, 65 മിനിറ്റുകളില്‍ മൗറോ ഇക്കാര്ഡ് എന്നിവരാണ് ഇന്ററിനായി ലക്ഷ്യം കണ്ടത്. വിജയത്തോടെ 18 കളികളില്‍ നിന്ന് 30 പോയിന്റുമായി ഇന്റര്‍ ഏഴാമത്.
പരാജയത്തോടെ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്കുയരാനുള്ള അവസരമാണ് ലാസിയോ നഷ്ടമാക്കിയത്. നിലവില്‍ 18 കളികളില്‍ നിന്ന് 34 പോയിന്റുമായി നാലാമതാണ് ലാസിയോ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: