മ്യൂണിക്ക്: ജര്‍മ്മന്‍ ബുന്ദസ് ലീഗ് ഫുട്ബോളില്‍ നിലവിലെ ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണിക്ക് തകര്‍പ്പന്‍ വിജയം. മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് അവര്‍ ലീപ്സിഗിനെ തകര്‍ത്തു. ബയേണിനായി തിയാഗോ അല്കാന്ഡറ (17), സാബി അലോന്‍സോ (25), റോബര്‍ട്ടോ ലെവന്‍ഡോസ്കി (45) എന്നിവരാണ് ബയേണിനായി ഗോളുകള്‍ നേടിയത്.
30-ാം മിനിറ്റില്‍ ഫിലിപ്പ് ലാമിനെ ഫൗള്‍ ചെയ്തിന് വിംഗര്‍ എമില്‍ ഫോര്‍സ്ബെര്‍ഗ് ചുവപ്പ് കിട്ടി പുറത്തുപോയശേഷം പത്തുപേരുമായി കളിക്കേണ്ടിവന്നതും ലീപ്സിഗിന് തിരിച്ചടിയായി. ഈ സീസണില്‍ ആദ്യമായി പ്രീമിയര്‍ ഡിവിഷനിലേക്ക് സ്ഥാനക്കയറ്റം കിട്ടിയ ലീപ്സിഗിന്റെ രണ്ടാം പരാജമാണിത്. വിജയത്തോടെ ലീപ്സിഗുമായുള്ള വ്യത്യാസം മൂന്ന് പോയിന്റായി ഉയര്‍ത്തുവാനും ബയേണിന് കഴിഞ്ഞു. 16 കളികൡ നിന്ന് 39 പോയിന്റുമായി ബയേണ്‍ ഒന്നാമതും 36 പോയിന്റുമായി ലീപ്സിഗ് രണ്ടാമതും.
മറ്റൊരു മത്സരത്തില്‍ ഡാംസ്റ്റാഡ്റ്റ് 98നെ 2-0ന് പരാജയപ്പെടുത്തി ഹെര്‍ത്ത ബിഎസ്സി പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്കുയര്‍ന്നു. എഫ്സി ക്ലോന്‍-ബയേര്‍ ലെവര്ക്യുസന് കളിയും ഹോഫന്‍ഹീം-വെര്‍ഡര്‍ ബ്രമന് പോരാട്ടവും 1-1ന് സമനിലയില്‍ കലാശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: