ശബരിമല: ദേവസ്വം ജീവനക്കാരുടെ കര്‍പ്പൂരാഴിയില്‍ നിരവധി അയ്യപ്പ ഭക്തര്‍ പങ്കെടുത്തു. ഇന്നലെ വൈകിട്ട് ദീപാരാധനയ്ക്കുശേഷം തന്ത്രി കണ്ഠര് രാജീവര്, മേല്‍ശാന്തി ടി.എം. ഉണ്ണികൃഷ്ണന് നമ്പൂതിരിയും ചേര്‍ന്ന് കൊടിമരച്ചുവട്ടില്‍ കര്‍പ്പൂരം നിറച്ച ഓട്ടുരുളിയില്‍ തിരിതെളിച്ചു.
തുടര്‍ന്ന് ഷോഷയാത്രയായി അയ്യപ്പസ്വാമി ക്ഷേത്രത്തിന് പ്രദക്ഷിണം ചെയ്ത് ഫ്ളൈ ഓവറിലൂടെ മാളികപ്പുറം ക്ഷേത്രത്തിലെത്തി വലംവെച്ച് താഴെ പതിനെട്ടാംപടിക്കു മുന്നിലെത്തി ശരണം വിളിച്ചാണ് ചടങ്ങുകള്‍ അവസാനിപ്പിച്ചത്.
പുരാണത്തിലെ വിവിധ ദേവീദേവന്മാരായ അയ്യപ്പന്, ശിവന്, പാര്‍വ്വതി, ശ്രീരാമന്, സീത, ഗണപതി, മുരുകന്, രാജാവ്, രാജ്ഞി, മന്ത്രി, വാവരുസ്വാമി തുടങ്ങിയവരുടെ വേഷങ്ങള്‍ കെട്ടിയ ജീവനക്കാരും നിരവധി വാദ്യമേളങ്ങളും ഘോഷയാത്രയ്ക്ക് ഭക്തിയുടെ നിറംചാര്‍ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: