എസ്എന്‍ഡിപി യൂത്ത് മൂവ്‌മെന്റിനും സൈബര്‍സേനയ്ക്കും പുതിയ ഭാരവാഹികള്‍

Friday 23 December 2016 3:05 am IST

ചേര്‍ത്തല: എസ്എന്‍ഡിപി യോഗം യൂത്ത്മൂവ്‌മെന്റിനും സൈബര്‍സേനയ്ക്കും പുതിയ ഭാരവാഹികള്‍. യൂത്ത്മൂവ്‌മെന്റ് കേന്ദ്രസമിതി ചെയര്‍മാനായി സന്ദീപ്കുമാര്‍ കടയ്ക്കലിനെയും കണ്‍വീനറായി ഡോ. രതീഷ് ചെങ്ങന്നൂരിനെയും തിരഞ്ഞെടുത്തു. സൈബര്‍ സേന സംസ്ഥാന ചെയര്‍മാനായി കിരണ്‍ ചന്ദ്രനെയും കണ്‍വീനറായി സുധീര്‍കുമാര്‍ ചോറ്റാനിക്കരയേയും തിരഞ്ഞെടുത്തു. സംസ്ഥാന പ്രതിനിധി സമ്മേളനത്തിലാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്. യോഗത്തില്‍ എസ്എന്‍ഡിപി യോഗം യൂത്ത്മൂവ്‌മെന്റ് കേന്ദ്രസമിതി ചെയര്‍മാന്‍ തുഷാര്‍ വെള്ളാപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ് മുഖ്യപ്രഭാഷണം നടത്തി. സൈബര്‍ സേന പ്രവര്‍ത്തന രേഖ കിരണ്‍ ചന്ദ്രന്‍ അവതരിപ്പിച്ചു. യൂത്ത്മൂവ്‌മെന്റ് കേന്ദ്രസമിതി ചെയര്‍മാന്‍ അനില്‍ തറനിലം സ്വാഗതവും രതീഷ് ചെങ്ങന്നൂര്‍ നന്ദിയും പറഞ്ഞു. യൂത്ത്മൂവ്‌മെന്റ് ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ട സന്ദീപ്കുമാര്‍ കടയ്ക്കല്‍ എസ്എന്‍ഡിപി യോഗം കൗണ്‍സിലറാണ്. യൂത്ത്മൂവ്‌മെന്റ് കൊല്ലം ജില്ല ചെയര്‍മാനുമാണ്. നിലവിലെ ജോയിന്റ് കണ്‍വീനറും എസ്.എന്‍.ഡി.പി യോഗം കൗണ്‍സിലറുമാണ് പുതിയ കണ്‍വീനറായി തിരഞ്ഞെടുക്കപ്പെട്ട രതീഷ് ചെങ്ങന്നൂര്‍. നെയ്യാറ്റിന്‍കര യൂണിയന്‍ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗമാണ് സൈബര്‍ സേന സംസ്ഥാന ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ട കിരണ്‍ചന്ദ്രന്‍. കണ്‍വീനറായി തിരഞ്ഞെടുക്കപ്പെട്ട സുധീര്‍കുമാര്‍ യൂത്ത്മൂവ്‌മെന്റ് എറണാകുളം ജില്ല സെക്രട്ടറിയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.