ഷീ ടാക്‌സി ഡ്രൈവര്‍ നല്‍കിയ പരാതി അന്യായമായ പോലീസ് നടപടി അവസാനിപ്പിക്കണം: ബിഎംഎസ്

Friday 23 December 2016 10:55 am IST

കോഴിക്കോട്: കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ ടാക്‌സി സ്റ്റാന്റില്‍ ഉണ്ടായ തൊഴില്‍ തര്‍ക്കത്തിന്റെ പേരില്‍ ടാക്‌സി ഡ്രൈവറെ അറസ്റ്റ് ചെയ്ത് റിമാന്‍ഡിലാക്കിയ നടപടിയില്‍ കോഴിക്കോട് സിറ്റി ഓട്ടോറിക്ഷ മസ്ദൂര്‍ സംഘം ശക്തമായി പ്രതിഷേധിച്ചു. ഷീ ടാക്‌സി ഡ്രൈവര്‍ നല്‍കിയ കള്ളപരാതിയുടെ അടിസ്ഥാനത്തില്‍ വര്‍ഷങ്ങളായി റെയില്‍വേ സ്റ്റേഷന്‍ സ്റ്റാന്റില്‍ സേവനം നടത്തുന്ന ഡ്രൈവറെ പീഡിപ്പിച്ചത് അന്യായമാണ്. റെയില്‍വേ ടാക്‌സി സ്റ്റാന്റില്‍ യാത്രക്കാരെ കയറ്റുവാന്‍ നിയമപരമായി അനുവാദമില്ലാത്ത ഷീ ടാക്‌സി ജീവനക്കാരിയുടെ പ്രവര്‍ത്തിക്കെതിരെ പ്രതികരിച്ചതിന് ജീവനക്കാരി നല്‍കിയ തെറ്റായ പരാതിയില്‍ അന്യായമായ നടപടി എടുത്തത് അരാജകത്വം വളര്‍ത്താന്‍ മാത്രമേ ഉപകരിക്കുകയുള്ളു. വനിതകള്‍ക്ക് നിയമം നല്‍കുന്ന പരിരക്ഷാനുകൂല്യം ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കണമെന്നും യോഗം അധികൃതരോട് ആവശ്യപ്പെട്ടു. ഷാജു ടി.പി. അദ്ധ്യക്ഷത വഹിച്ചു. ബിജു പുതുശ്ശേരി, ഗിരീഷ് കായണ്ണ, ചിത്രന്‍ മണാട്ടില്‍ എന്നിവര്‍ സംസാരിച്ചു. പ്രജീഷ് പെരുമണ്ണ സ്വാഗതവും സന്തോഷ് കെ.പി. നന്ദിയും പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.