എസ്‌സി-എസ്ടി മോര്‍ച്ച സംസ്ഥാന പ്രസിഡണ്ടിനെതിരെ സിപിഎം അക്രമം ജില്ലയില്‍ പ്രതിഷേധമിരമ്പി

Friday 23 December 2016 2:03 pm IST

കാസര്‍കോട്: ഭാരതീയ ജനത എസ് സി എസ്ടി മോര്‍ച്ച സംസ്ഥാന പ്രസിഡണ്ട് അഡ്വ.പി.സുധീര്‍ ഉള്‍പ്പെടെ പ്രവര്‍ത്തകരെ സിപിഎം ക്രിമിനല്‍ സംഘം അക്രമിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ ജില്ലയില്‍ പ്രതിഷധമിരമ്പി. ചീമേനിയില്‍ കേന്ദ്രപദ്ധതികളെ ജനങ്ങള്‍ക്കു പരിചയപ്പെടുത്തുന്നതിനായി എന്‍ഡിഎ ചീമേനിയില്‍ സംഘടിപ്പിച്ച പൊതുയോഗത്തില്‍ സുധീര്‍ സംസാരിച്ച് കഴിഞ്ഞ ഉടനെയാണ് മാരകായുധങ്ങളുമായെത്തിയ സിപിഎം ക്രിമിനലുകള്‍ അക്രമം നടത്തിയത്. സുധീറിനെ കൊല്ലുകയെന്ന ഉദ്ദേശത്തോടെ വലിയ ചെത്ത് കല്ലെടുത്ത് തലയ്ക്കിടാനുള്ള ശ്രമം ബിജെപി പ്രവര്‍ത്തകരുടെ ശക്തമായെതിര്‍പ്പിനെ തുടര്‍ന്ന് നടക്കാതെ പോവുകയായിരുന്നു. സംഭവസമയത്ത് സ്ഥലത്തുണ്ടായിരുന്ന പോലീസ് കാഴ്ചക്കാരെ പോലെ നോക്കി നിന്ന് അക്രമണത്തിന് പിന്തുണ നല്‍കുകയാണ് ചെയ്തത്. ചീമേനിയില്‍ ബിജെപിയുടെ പ്രവര്‍ത്തനം അനുവദിക്കില്ലെന്നും പരിപാടി അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ഇരുന്നൂറിലധികം വരുന്ന സിപിഎം ക്രിമിനലുകള്‍ യോഗ സ്ഥലത്തെത്തി അക്രമം നടത്തുകയായിരുന്നു. സംഭവസ്ഥലത്തുണ്ടായിരുന്ന പോലീസുകാര്‍ അക്രമികളെ നേരിടാന്‍ തയ്യാറായില്ലെന്ന് ബിജെപി പ്രവര്‍ത്തകര്‍ പറഞ്ഞു. പെരിയ കേന്ദ്രസര്‍വ്വകലാശാലയ്ക്കു മുന്നില്‍ സമരം ചെയ്യുന്ന മാളത്തുംപാറ കോളനിവാസികളുമായി ഇന്നലെ അഡ്വ.പി.സുധീര്‍ അനുരഞ്ജന ചര്‍ച്ച നടത്തിയതാണ് സിപിഎമ്മിനെ പ്രകോപിപ്പിച്ചത്. സിപിഎം അക്രമണത്തില്‍ യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി എ.പി.ഹരീഷ്‌കുമാര്‍, പട്ടികജാതി മോര്‍ച്ച ജില്ലാ പ്രസിഡന്റ് എ.കെ. കൈയ്യാര്‍, ബിജെപി തൃക്കരിപ്പൂര്‍ മണ്ഡലം പ്രസിഡന്റ് എം.ഭാസ്‌കരന്‍, ബിജെപി ജില്ലാകമ്മിറ്റിയംഗം ടി.സി.രാമചന്ദ്രന്‍, കര്‍ഷകമോര്‍ച്ച തൃക്കരിപ്പൂര്‍ മണ്ഡലം പ്രസിഡന്റ് സുരേഷ്‌കുമാര്‍, ബിജെപി. നീലേശ്വരം മുനിസിപ്പല്‍ പ്രസിഡന്റ് പി.വി.സുകുമാരന്‍, മണ്ഡലം കമ്മറ്റിയംഗം പി.രാജീവന്‍, പി.പത്മനാഭന്‍, സുനില്‍കുമാര്‍ എനനിവര്‍ക്കും പരിക്കേറ്റിരുന്നു. പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരെ ബിജെപി മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ പി.കെ.കൃഷണദാസ്, ജില്ലാ പ്രസിഡണ്ട് അഡ്വ.കെ.ശ്രീകാന്ത്, ജനറല്‍ സെക്രട്ടറിമാരായ എ.വേലായുധന്‍, സംസ്ഥാന മീഡിയ സെല്‍ കോഡിനേറ്റര്‍ കെ.രഞ്ജിത്ത്, യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി ബിജു എളക്കുഴി തുടങ്ങിയവര്‍ സന്ദര്‍ശിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ബിജെപിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി. കാസര്‍കോട് നഗരത്തില്‍ നടന്ന പ്രകടനത്തില്‍ ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി പി.രമേശ്, മണ്ഡലം ജനറല്‍ സെക്രട്ടറി ഉമ, ട്രഷറര്‍ രവീന്ദ്ര പുജാരി, മുനിസിപ്പല്‍ കമ്മറ്റി പ്രസിഡണ്ട് എ.സതീഷ്, കൗണ്‍സിലര്‍മാരായ കെ.ശങ്കര, അരുണ്‍കുമാര്‍ ഷെട്ടി, കെ.ജി.മനോഹരന്‍, സുജിത്ത്, ജാനകി, ശ്രീലത, ജയപ്രകാശ്, പ്രേമ, ജനറല്‍ സെക്രട്ടറി ഗുരുപ്രസാദ് പ്രഭു, ശരത്ത് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തൃക്കരിപ്പൂര്‍: ചിമേനിയില്‍ വെച്ച് നടന്ന ബിജെപി പൊതുയോഗം അലങ്കോലപ്പെടുത്തുകയും പട്ടിക ജാതിമോര്‍ച്ച സംസ്ഥാന പ്രസിഡണ്ട് പി സുധിറനെയും നേതാക്കളെയും ആക്രമിക്കുകയും ചെയ്ത സിപിഎം നടപടിയില്‍ പ്രതിഷേധിച്ച് ബിജെപിയുടെ നേതൃത്വത്തില്‍ തൃക്കരിപ്പൂരില്‍ പ്രകടനം നടത്തി. തൃക്കരിപ്പൂര്‍ മാരാര്‍ജി മന്ദിര പരിസരത്ത് നിന്നും ആരംഭിച്ച പ്രകടനത്തിന് ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗം ടി.കുഞ്ഞിരാമന്‍, ജില്ലാ സെക്രട്ടറി മനോഹരന്‍ കൂവാരത്ത്, മുതിര്‍ന്ന ബിജെപി നേതാവ് കെ.കുഞ്ഞിരാമന്‍, മണ്ഡലം വൈസ് പ്രസിഡണ്ട് കെ.ശശിധരന്‍, പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് ടി ഗംഗാധരന്‍, ജനറല്‍ സെക്രട്ടറി ഇ.രാമചന്ദ്രന്‍, യുവമോര്‍ച്ച മണ്ഡലം വൈസ് പ്രസിഡണ്ട് എം.വിജേഷ് എന്നിവര്‍ നേതൃത്വം നല്‍കി. കാഞ്ഞങ്ങാട്: ചിമേനി സംഭവത്തില്‍ പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തകര്‍ കാഞ്ഞങ്ങാട് നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. തുടര്‍ന്ന് നടന്ന പ്രതിഷേധ യോഗം ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എ.വേലായുധന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എന്‍.മധു അധ്യക്ഷത വഹിച്ചു. ബിജെപി ദേശീയ സമിതിയംഗം മടിക്കൈ കമ്മാരന്‍, ജില്ലാ സെക്രട്ടറി എം.ബല്‍രാജ് തുടങ്ങിയവര്‍ സംബന്ധിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറി മനുലാല്‍ സ്വാഗതം പറഞ്ഞു. കൃഷ്ണന്‍ ഏച്ചിക്കാനം, എം.ബല്‍രാജ്, ഗോവിന്ദന്‍ മടിക്കൈ, എസ് കെ കുട്ടന്‍, അശോകന്‍ മേലത്ത്. കെ.പ്രേംരാജ്, കെ.ഭാസ്‌കരന്‍, പി.മനോജ് കുമാര്‍, എ.കെ. സുരേഷ്, പി.രമേശന്‍ തൈവളപ്പില്‍, എം.പ്രദീപ് കുമാര്‍ തുടങ്ങിയവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി. കുമ്പള: പട്ടികജാതി മോര്‍ച്ച നേതാക്കളെ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് കുമ്പള ടൗണില്‍ ബിജെപി പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. ബിജെപി മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് സതീഷ്ചന്ദ്ര ബണ്ഡാരി, പഞ്ചായത്ത് പ്രസിഡന്റ് കെ,ശങ്കര ആള്‍വ, മണ്ഡലം വൈസ് പ്രസിഡന്റ് കെ.വിനോദന്‍ എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി. ബദിയടുക്ക: ചിമേനി സംഭവത്തില്‍ പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തകര്‍ ബദിയടുക്കയില്‍ നടത്തിയ പ്രതിഷേധ പ്രകടനത്തിന് ബാലകൃഷ്ണ ഷെട്ടി, നാരായണ ഭട്ട്, അവിനാശ് റൈ, ഹരിശ് ഗോസാഡ എന്നിവര്‍ നേതൃത്വം നല്‍കി. വെസ്റ്റ് എളേരി: വെസ്റ്റ് എളേരി പഞ്ചായത്തിലെ വരക്കാട് നടന്ന പ്രതിഷേധ യോഗത്തില്‍ ജില്ലാ കമ്മറ്റിയംഗം എം.എന്‍.ഗോപി, തൃക്കരിപ്പൂര്‍ മണ്ഡലം വൈസ് പ്രസിഡണ്ട് ടി.വി.സുരേഷ്, പി.വി.വിനോദ് എന്നിവര്‍ സംസാരിച്ചു. പുങ്ങംച്ചാലിലില്‍ നടന്ന യോഗം ജില്ലാ സെക്രട്ടറി പി.കുഞ്ഞിക്കണ്ണന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മറ്റിയംഗം ടി.സി.രാമചന്ദ്രന്‍, സുരേഷ് ബാബു, ടി.വി.സുനില്‍കുമാര്‍, എന്നിവര്‍ സെസാരിച്ചു. ഈസ്റ്റ്എളേരി: ചിറ്റാരിക്കാലില്‍ നടന്ന യോഗം യുവമോര്‍ച്ച ജില്ലാ വൈസ് പ്രസിഡണ്ട് രുപേഷ് ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി ഹരികുമാര്‍, പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് ബാബു ചിറ്റാരിക്കാല്‍, യുവമോര്‍ച്ച മണ്ഡലം പ്രസിഡണ്ട് അനീഷ് കടുമേനി എന്നിവര്‍ സംസാരിച്ചു. കുമ്പള: ചീമേനിയില്‍ നടന്ന എന്‍ഡിഎ പൊതുയോഗത്തിന് നേരെ നടന്ന സിപിഎം ആക്രമണത്തെ ബിജെപി മഞ്ചേശ്വരം മണ്ഡലം കമ്മറ്റി യോഗം ശക്തമായി അപലപിച്ചു. എസ്‌സി-എസ്ടി സമൂഹത്തിന് കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതിയില്‍ വിറളിപൂണ്ടാണ് സിപിഎം ഈ ആക്രമണം നടത്തിയതെന്ന് മണ്ഡലം പ്രസിഡന്റ് സതീഷ്ചന്ദ്ര ഭണ്ഡാരി പറഞ്ഞു. പട്ടികജാതി മോര്‍ച്ച സംസ്ഥാന പ്രസിഡണ്ട് അഡ്വ.പി.സുധീറിനെയും, ജില്ലാ പ്രസിഡണ്ട് എ.കെ.കയ്യാറിനെയും, യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി എ.പി.ഹരീഷിനെയും മറ്റു നേതാക്കളെയും ആക്രമിച്ച് ഭീതിപരത്തി സിപിഎം കേരളത്തിലെ എസ്‌സി-എസ്ടി മോര്‍ച്ചയുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്താന്‍ ശ്രമിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ എസ്‌സി-എസ്ടി മോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ് കെ.ശങ്കര അധ്യക്ഷത വഹിച്ചു. ബിജെപി മണ്ഡലം വൈസ് പ്രസിഡന്റ് കെ.വിനോദന്‍, ഒബിസി മോര്‍ച്ച ജനറല്‍ സെക്രട്ടറി ശശി കുമ്പള, കര്‍ഷകമോര്‍ച്ച മണ്ഡലം പ്രസിഡന്റ് രാധാകൃഷ്ണ റൈ എന്നിവര്‍ സംസാരിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറി മുരളീധര യാദവ് സ്വാഗതവും ആദര്‍ശ് ന്നദിയും പറഞ്ഞു. കാസര്‍കോട്: ചീമേനിയില്‍ എന്‍ഡിഎ പൊതുയോഗം അലങ്കോലപ്പെടുത്തുകയും എസ്‌സി-എസ്ടി മോര്‍ച്ച സംസ്ഥാന പ്രസിഡണ്ട് അഡ്വ.പി.സുധീറിനെയും എന്‍ഡിഎ പ്രവര്‍ത്തകരെയും അക്രമിക്കുകയും ചെയ്ത സംഭവത്തില്‍ ബിഡിജെഎസ് ജില്ലാ കൗണ്‍സില്‍ യോഗം പ്രതിഷേധിച്ചു. ബിഡിജെഎസ് ജില്ലാ പ്രസിഡണ്ട് ഗണേഷ് പാറക്കട്ട, സെക്രട്ടറി എ.ടി.വിജയന്‍, നാരായണന്‍ മഞ്ചേശ്വരം, നാരായണന്‍ കരിന്തളം, കുഞ്ഞികൃഷ്ണന്‍, കെ.വി.ബാലകൃഷ്ണന്‍, ബാലകൃഷ്ണന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.