ടാക്‌സി ഡ്രൈവറുടെ അക്കൗണ്ടില്‍ ഏഴു കോടി

Friday 23 December 2016 4:08 pm IST

ഹൈദരാബാദ്: ടാക്‌സി ഡ്രൈവറുടെ അക്കൗണ്ടില്‍ ഏഴു കോടി രൂപ. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദിലെ അക്കൗണ്ടിലാണ് ഇയാള്‍ അസാധുവായ നോട്ടുകള്‍ നിക്ഷേപിച്ചത്. വിവരം അറിഞ്ഞ ആദായ നികുതി വകുപ്പ് ഡ്രൈവറെ ചോദ്യം ചെയ്യുകയാണ്. രണ്ടു പേര്‍ എത്തിയാണ് ഡ്രൈവറുടെ അക്കൗണ്ടില്‍ പണമിട്ടതെന്ന് സിസി ടവി ദൃശ്യങ്ങളില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവരെയും അറസ്റ്റു ചെയ്തിട്ടുണ്ട്. ഇവര്‍ ഡ്രൈവറുടെ സുഹൃത്തുക്കളാണ്.കാലങ്ങളായി ഉപയോഗിക്കാതെ കിടന്ന അക്കൗണ്ടിലാണ് ഏഴു കോടിയിട്ടത്. അതിനിടെ ഡ്രൈവര്‍ കള്ളപ്പണം വെളുപ്പിക്കാനുള്ള ഗരീബ് കല്യാണ്‍ യോജനയില്‍ പണം നിക്ഷേപിക്കാമെന്ന് ഡ്രൈവര്‍ പറഞ്ഞതായി ബാങ്ക് ഉദ്യോഗസ്ഥര്‍ പറയുന്നു. പകുതിപ്പണം( മൂന്നരക്കോടി രൂപ) അടച്ച് മൂന്നരക്കോടി സംരക്ഷിച്ചെടുക്കാമെന്നാണ് ഡ്രൈവറുടെ കണക്കുകൂട്ടല്‍. എന്നാല്‍ വരുമാന സ്രോതസ് കൊലപാതകം, പിടിച്ചുപറി എന്നിവ പോലുള്ള കുറ്റകൃത്യങ്ങളാണെന്നാണ് സൂചന. അതിനാല്‍ ഈ വകുപ്പ് ഉപയോഗിക്കാന്‍ വഴിയില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.