തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ആര്.ശെല്‍വരാജ് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും. ചിഹ്നം സംബന്ധിച്ച് തീരുമാനമായെന്നും ഔദ്യോഗിക പ്രഖ്യാപനം കെ.പി.സി.സി അധ്യക്ഷന്‍ രമേശ് ചെന്നിത്തല നെയ്യാറ്റിന്‍കരയില്‍ നടത്തുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു.
യു.ഡി.എഫിനകത്ത് ചില പാളിച്ചകളുണ്ടായതായി കെ.പി.സി.സി അധ്യക്ഷന്‍ രമേശ് ചെന്നിത്തല പറഞ്ഞു. സംഭവിക്കാന്‍ പാടില്ലാത്ത ചില കാര്യങ്ങള്‍ സംഭവിച്ചു. ജനങ്ങളുടെ മുന്നില്‍ കുറ്റസമ്മതം നടത്തി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുര്ത്ത് ചേര്‍ന്ന യു.ഡി.എഫ് യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും. നെയ്യാറ്റിന്‍കര തെരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടാന്‍ യു.ഡി.എഫ് യോഗം തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: