ന്യൂദല്‍ഹി: ആദായ നികുതി വകുപ്പ് വിവിധ റെയ്ഡുകളില് ഇതുവരെ പിടിച്ചെടുത്തത് 3590 കോടി രൂപ.അതില്‍ 93 കോടി രൂപയും പുതിയ നോട്ടുകളായിരുന്നു. ഇതിനു പുറമേ രാജ്യമൊട്ടാകെ പിടിച്ചെടുത്തത് 505 കോടി രൂപവരുന്ന സ്വര്‍ണ്ണമാണ്.
രാജ്യത്തൊട്ടാകെ വകുപ്പ് നടത്തിയത് 760 പരിശോധനകളാണ്, റെയ്ഡുകള്‍ തുടരുകയാണ്. മൊത്തം നാനൂറിലേറെ കേസുകളാണ് എടുത്തത്. ഇതില്‍ 215 എണ്ണം എന്‍ഫോഴ്സ്മെന്റിനും 185 എണ്ണം സിബിഐക്കും കൈമാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: