കേന്ദ്ര പദ്ധതികള്‍ സംസ്ഥാനം അട്ടിമറിക്കുന്നു: കുമ്മനം

Friday 23 December 2016 9:24 pm IST

പാലക്കാട്: കേന്ദ്രപദ്ധതികള്‍ അട്ടിമറിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ദീനദയാല്‍ ഉപാദ്ധ്യായ ഹെല്‍പ് ഡെസ്‌ക്, ഡിജിറ്റല്‍ ബാങ്കിംഗ്, ജലസമൃദ്ധി എന്നിവയെക്കുറിച്ച് പാര്‍ട്ടിപ്രവര്‍ത്തകര്‍ക്കായുള്ള ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 170 പദ്ധതികള്‍ കേരളത്തിന് അനുവദിച്ചിട്ടും അവ യാഥാര്‍ത്ഥ്യമാക്കാന്‍ ഇടതുസര്‍ക്കാര്‍ മുന്‍കയ്യെടുക്കുന്നില്ല. പദ്ധതികളുടെ ഫണ്ട് വകമാറ്റി ചിലവഴിക്കുകയാണ്. ധനമന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് വിഭ്രാന്തി പരത്തുകയാണ്. 500 കോടി രൂപ ട്രഷറിയില്‍ പിന്‍വലിക്കാതെ കിടപ്പുണ്ടെന്നും ശമ്പള പ്രതിസന്ധി ഇല്ലെന്നുമുള്ള തന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ അടിസ്ഥാനത്തില്‍ ജനങ്ങള്‍ക്ക് വിശദീകരണം നല്‍കണമെന്നും കുമ്മനം ആവശ്യപ്പെട്ടു. പത്രസമ്മേളനത്തില്‍ മധ്യമേഖലാ പ്രസിഡന്റ് അഡ്വ.നാരായണന്‍ നമ്പൂതിരി, ജില്ലാ അധ്യക്ഷന്‍ അഡ്വ.ഇ. കൃഷ്ണദാസ് എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.