കൊച്ചി: ദേശീയ സബ്ജൂനിയര് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള കേരള ടീമിനെ പാലക്കാടിന്റെ സി.ജി. അഭിജിത്ത് നയിക്കും. ഈ മാസം 28 മുതല്‍ നെയ്വേലയിലാണ് ചാമ്പ്യന്‍ഷിപ്പ് നടക്കുന്നത്. 29ന് ഗ്രൂപ്പ് ബിയില്‍ ആന്ധ്രാപ്രദേശുമായാണ് കേരളത്തിന്റെ ആദ്യ മത്സരം. കര്‍ണ്ണാടകയാണ് ഗ്രൂപ്പിലെ മൂന്നാമത്തെ ടീം. ജനുവരി രണ്ടിന് കര്‍ണ്ണാടകക്കെതിരെ കേരളത്തിന്റെ അവസാന മത്സരം.
സിദ്ധാര്‍ത്ഥ്. വി (കാസര്‍കോഡ്), ജയ്ശങ്കര്. ടി (കോഴിക്കോട്), അശ്വിന് ചന്ദ്രന്, ആദര്‍ശ് എ.എസ് (എറണാകുളം), നസീഫ് അന്‍വര്‍ (വയനാട്), അനസ് കോഴിക്കോടന്‍ (കോട്ടയം), ഹേമന്ത്. എം.എം (മലപ്പുറം), അഭിജിത് പി.എ, വിബിന് മോഹന്‍ (തൃശ്ശൂര്‍), ഷാനി ഷംനാസ്, ഷാഹില്‍ (പാലക്കാട്), ഷിഫാസ് കെ.എഫ് (തൃശ്ശൂര്‍), ഷിജില്‍ (മലപ്പുറം), ഹരിഹരന് ടി (എറണാകുളം), അദില്‍ ഫൈസല്‍ (വയനാട്), നന്ദുകൃഷ്ണ (മലപ്പുറം), അബയ് ഷണ്മുഖം (പാലക്കാട്), അബിന്‍ അനൂപ് (തിരുവനന്തപുരം) എന്നിവരാണ് മറ്റ് അംഗങ്ങള്‍. കെ.കെ. ഹമീദ് (തൃശ്ശൂര്‍) ആണ് കോച്ച്. പി. രാജീവ് മേനോന് മാനേജരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: